ബിൻ ലാദൻ ഗ്രൂപ്പിൽ സാമ്പത്തിക പ്രതിസന്ധി,സ്ഥിതിഗതികൾ രൂക്ഷം;50000 ത്തോളം പേർ തൊഴിൽ രഹിതരായി
സൗദി അറേബ്യയിലെ ബിന്‍ ലാദന് കമ്പനി വൻ സാമ്പത്തിക പ്രതിസന്ധി മൂലം തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ച് വിടുന്നു . മാസങ്ങളായി വേതനം ലഭിക്കാത്തതിനെ തുടര്‍ന്ന് തൊഴിലാളികൾ കമ്പനിയുടെ ഏഴോളം ബസുകള്‍ തീയിട്ടു നശിപ്പിച്ചു. കമ്പനിയുടെ താമസസ്ഥലത്ത് നിര്‍ത്തിയിട്ട ബസുകളാണ് തൊഴിലാളികള്‍ അഗ്നിക്കിരയാക്കിയത്. ബസുകള്‍ക്ക് തീ ഇട്ടു വെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് മക്ക സിവില്‍ ഡിഫന്‍സ് എത്തിയാണ് തീ അണച്ചത്. ആളപായം ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മക്ക പ്രവിശ്യ സിവില്‍ ഡിഫന്‍സ് വ്യക്താവ് മേജര്‍ നായിഫ് അല്‍ ശരീഫ് പറഞ്ഞു.
ജിദ്ദ: സൗദി അറേബ്യയിലെ ബിന്‍ ലാദന് കമ്പനി വൻ സാമ്പത്തിക പ്രതിസന്ധി മൂലം തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ച് വിടുന്നു . മാസങ്ങളായി വേതനം ലഭിക്കാത്തതിനെ തുടര്‍ന്ന് തൊഴിലാളികൾ കമ്പനിയുടെ ഏഴോളം ബസുകള്‍ തീയിട്ടു നശിപ്പിച്ചു. കമ്പനിയുടെ താമസസ്ഥലത്ത് നിര്‍ത്തിയിട്ട ബസുകളാണ് തൊഴിലാളികള്‍ അഗ്നിക്കിരയാക്കിയത്. ബസുകള്‍ക്ക് തീ ഇട്ടു വെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് മക്ക സിവില്‍ ഡിഫന്‍സ് എത്തിയാണ് തീ അണച്ചത്. ആളപായം ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മക്ക പ്രവിശ്യ സിവില്‍ ഡിഫന്‍സ് വ്യക്താവ് മേജര്‍ നായിഫ് അല്‍ ശരീഫ് പറഞ്ഞു.
പ്രതിസന്ധി രൂക്ഷമായ ബിന്‍ ലാദന് ഗ്രൂപ്പില്‍ നിന്നും ആയിരക്കണക്കിന് തൊഴിലാളികളെയാണ് ഇത് വരെ പുറത്താക്കിയിട്ടുള്ളത് . കഴിഞ്ഞ ആറുമാസമായി ശമ്പളം ലഭിക്കാത്ത തൊഴിലാളികളെ എക്സിറ്റ് നല്കി നാട്ടിലേക്കയക്കുന്ന നടപടികള്‍ തുടരുകയാണ്. ശമ്പളകുടിശ്ശിക കൂടിയതിനെ തുടര്‍ന്നും ജോലി നഷ്ടപ്പെട്ടതിനെതുടര്ന്നും ഏകദേശം അന്‍പതിനായിരത്തോളം പ്രവാസി തൊഴിലാളികള്‍ക്കാണ് നാട്ടിലേക്ക് മടങ്ങാനായി എക്സിറ്റ് ലഭിച്ചത്.കമ്പനിക്ക് കീഴിലെ വിവിധ ശാഖകളില്‍ നിന്നായാണ് ഇത്രയും തൊഴിലാളികള്‍ മടങ്ങിയത്. നിരവധി തൊഴിലാളികളാണ് എക്സിറ്റ് നടപടികള്‍ക്കായി ജിദ്ദയിലെ മുഖ്യ ആസ്ഥാനത്തെത്തുന്നത്.
അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ബിന്‍ ലാദന് ഗ്രൂപ്പ് ലോകത്തിലെ തന്നെ പ്രമുഖ നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ്. എണ്ണവിലയിടിവിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് കമ്പനി വന്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടുതുടങ്ങിയത്. ഇതിനിടെ കഴിഞ്ഞ സെപ്തംബറില്‍ മക്കയില്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ തകര്‍ന്നുവീണ് 107 പേര് മരിക്കാനിടയായതിനെത്തുടര്‍ന്ന് പുതിയ പദ്ധതികളുടെ നിര്മ്മാണമേറ്റെടുക്കുന്നതിന് സൗദി സര്‍ക്കാര്‍ കമ്പനിയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഏകദേശം 30 ബില്ല്യണ്‍ ഡോളര്‍ ആണ് വിവിധ പദ്ധതികളിലായി ബിന്‍ ലാദന് ഗ്രൂപ്പിന് ലഭിക്കാനുള്ളത്. ഈ സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പളവും ആനുകൂല്യങ്ങളും വൈകാന്‍ കാരണമായി പറയപ്പെടുന്നത്. . ഫൈനല്‍ എക്സിറ്റില്‍ തിരിച്ചുപോവുകയോ ശബളവും ആനുകൂല്യങ്ങളും ലഭിക്കുന്നതുവരെ കാത്തിരിക്കുകയും ചെയ്യാവുന്നതാണെന്ന് കമ്പനി അധികൃതര്‍ തൊഴിലാളികളെ അറിയിച്ചിട്ടുണ്ട്. കുടിശ്ശികയും ആനുകൂല്യങ്ങളും മുഴുവന്‍ ലഭിക്കണമെന്നാണ് തൊഴിലാളികള്‍ പറയുന്നത്. സൗദിയിലെ നഗരങ്ങളില്‍ വന്‍ പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കുന്ന കമ്പനിക്ക് കീഴിലെ തൊഴിലാളികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.സൗദി അറേബ്യയില്‍ മാത്രം വിവിധ പദ്ധതികളിലായി ഏകദേശം രണ്ട് ലക്ഷം തൊഴിലാളികള്‍ ബിന്‍ ലാദന് ഗ്രൂപ്പിന് കീഴിലുണ്ടെന്നാണ് കണക്ക്. തൊഴിലാളികളില്‍ കൂടുതലും ഇന്ത്യക്കാരാണ് എന്നതിനാല്‍ പ്രതിസന്ധി കൂടുതലും ബാധിക്കുന്നത് ഇന്ത്യയെ തന്നെയാവും.