സൗദി, ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാള്‍ ഇന്ന്
പ്രാര്‍ത്ഥനകള്‍ക്കും ഈദ് ആഘോഷങ്ങള്‍ക്കും ഇടയിലും സ്വന്തം നാടിന്റെ ദുരവസ്ഥയായിരുന്നു ഓരോ പ്രവാസികളുടെയും ഉള്ളില്‍.
ദുബായ്: സൗദി, ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലി പെരുന്നാള്‍. രാവിലെ പെരുന്നാള്‍ നമസ്ക്കാരത്തിനായി പള്ളികളിലും ഈദ് ഗാഹുകളിലും വിശ്വാസികള്‍ ഒത്തുകൂടി.
പ്രാര്‍ത്ഥനകള്‍ക്കും ഈദ് ആഘോഷങ്ങള്‍ക്കും ഇടയിലും സ്വന്തം നാടിന്റെ ദുരവസ്ഥയായിരുന്നു ഓരോ പ്രവാസികളുടെയും ഉള്ളില്‍. പ്രളയ സമാന അന്തരീക്ഷമായതിനാല്‍ പലര്‍ക്കും നാട്ടില്‍ എത്താനും ഉറ്റവരുമൊത്ത് ഈദ് ആഘോഷിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
നീണ്ട അവധിക്ക് നാട്ടിലെത്താന്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത പലര്‍ക്കും വിമാനങ്ങള്‍ റദ്ദാക്കിയതുകൊണ്ട് അത് സാധിച്ചില്ല. കേരളം നേരിടുന്ന ഈ പ്രതിസന്ധിയില്‍ നിന്നും നാടിനെയും നാട്ടുകാരെയും കരകയറ്റണമെന്ന പ്രര്‍ത്ഥനയാണ് പെരുന്നാള്‍ ആഘോഷത്തിനിടെ ഒരോ പ്രവാസിയുടെയും മനസില്‍.
യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നെഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ നെഹ്യാന്‍, അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്‍ തുടങ്ങിയവര്‍ വിവിധ മുസ്ലിം രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും പെരുന്നാള്‍ ആഘോഷിക്കുന്ന വിശ്വാസികള്‍ക്കും ആശംസകള്‍ അറിയിച്ചു.