Kuwait News: മസാജ് സെന്ററുകളിൽ റെയ്ഡ്; 8 പ്രവാസികൾ അറസ്റ്റിൽ!
Kuwait: ആറ് മസാജ് പാര്‍ലറുകളിലാണ് റെയ്ഡ് നടന്നത്. സംഭവത്തിൽ എട്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു.
കുവൈത്ത്: കുവൈത്തിലെ പുരുഷന്മാരുടെ മസാജ് സെന്ററുകളില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ റെയ്ഡ്. ആറ് മസാജ് പാര്‍ലറുകളിലാണ് റെയ്ഡ് നടന്നത്. സംഭവത്തിൽ എട്ട് പ്രവാസികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്‍താവനയില്‍ വ്യക്തമാക്കുന്നു.
Also Read: Drugs Seized in Saudi Arabia: സൗദിയിൽ വൻ മയക്കുമരുന്ന് വേട്ട; ഏഴംഗ സംഘം പിടിയിൽ
ഇവര്‍ക്കെതിരെ സാമൂഹിക സദാചാര മര്യാദകള്‍ ലംഘിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.
ചട്ട ലംഘനം: സൗദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 11000 പ്രവാസികൾ
കഴിഞ്ഞ ഒരാഴ്ചക്കിടെ സൗദി അറേബ്യയില്‍ താമസം, തൊഴിൽ, അതിർത്തി സുരക്ഷ തുടങ്ങീ ചട്ടം ലംഘിച്ച 11,000 ത്തിലധികം പേരെ സൗദി ആഭ്യന്തര മന്ത്രാലയം അറസ്റ്റു ചെയ്തു. ഇവരിൽ 5,800 പേർ താമസ നിയമം ലംഘിച്ചവരും 4,000 ത്തോളം പേർ അതിർത്തി സുരക്ഷാ നിയമ ലംഘനം നടത്തിയവരുമാണ്. കൂടാതെ 1200 ഓളം പേർ തൊഴിൽ നിയമലംഘനത്തിനും പിടിയിലായിട്ടുണ്ട്.
Also Read: Shani Vakri 2023: ശനി വക്രഗതിയിലേക്ക്; ഈ രാശിക്കാരുടെ ജീവിതം മാറി മറിയും
അനധികൃതമായി സൗദിയിലേക്ക് അതിർത്തി കടന്ന് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 838 പേർ അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ പകുതിയിൽ കൂടുതൽ പേർ എത്യോപ്യക്കാരും 27 ശതമാനത്തോളം പേര്‍ യെമൻ പൗരന്മാരും 15 ശതമാനം പേര്‍ മറ്റു രാജ്യക്കാരുമാണ്. ഇതിനു പുറമെ 30 പേർ സൗദിയുടെ അതിർത്തി കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിൽ അറസ്റ്റിലായിട്ടുണ്ട്. ഇതിനിടയിൽ താമസ, ജോലി, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് സഹായങ്ങൾ നൽകിയ 19 പേരെയും അറസ്റ്റ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...