മസ്കറ്റ്: ഇരുന്നൂറ് കിലോയിലധികം മയക്കുമരുന്ന് കടത്താൻ ശ്രമിച്ച എട്ട് പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ. 225 കിലോയോളം മയക്കുമരുന്ന് കടത്താൻ ശ്രമിച്ച എട്ട് പ്രവാസികളെ റോയൽ ഒമാൻ പോലീസാണ് അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  ഒമാനിൽ വാഹനാപകടം; 5 പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്!


പിടിയിലായ എട്ടുപേരും ഏഷ്യൻ വംശജരാണെന്ന് റോയൽ ഒമാൻ പോലീസിന്‍റെ വാർത്താ കുറിപ്പിൽ വ്യക്തമാണ്.  ഇവർ 175 കിലോഗ്രാം ഹാഷിഷും 50 കിലോഗ്രാം ക്രിസ്റ്റൽ മെത്തുമാണ് ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ചത്.


Also Read: ധന്തേരാസിലെ ധന യോഗം ഈ രാശിക്കാർക്ക് നൽകും അപ്രതീക്ഷിത നേട്ടങ്ങൾ!


മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയെ പ്രതിരോധിക്കാനുള്ള ഒമാനിലെ ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗമാണ് എട്ട് പേരെ അറസ്റ്റ് ചെയ്തത്. പിടിലായ എട്ട് പേർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തീകരിച്ചു വരികയാണെന്നും റോയൽ ഒമാൻ പോലീസിന്റെ വാർത്താകുറുപ്പിൽ അറിയിച്ചിട്ടുണ്ട്. രണ്ട് വ്യത്യസ്ത കേസുകളിലായിട്ടാണ് എട്ട് ഏഷ്യൻ വംശജരായ പ്രവാസികൾ റോയൽ ഒമാൻ പോലീസിന്‍റെ പിടിയിലാകുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.