ദുബായ്∙ തിരുവനന്തപുര​ത്ത്​ നിന്നും ദുബൈയിലെത്തിയ എമിറേറ്റ്​സ്​ വിമാനം ലാൻഡ്​ ചെയ്യുന്നതിന്​ തൊട്ടുമുമ്പ്​ വിമാനത്തി​ന്‍റെ ടയർ പൊട്ടി അപകടം നടന്ന സമയത്ത് വിമാനത്തിൽ  282 യാത്രക്കാരും 18 വിമാന ജോലിക്കാരുമുണ്ടായിരുന്നു. ഇതിൽ 226 പേർ ഇന്ത്യക്കാരാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടിച്ചിറക്കിയ വിമാനത്തിന് ഉടൻ തന്നെ തീപിടിച്ചെങ്കിലും യാത്രക്കാരെല്ലാം എമര്‍ജന്‍സി വാതില്‍ വഴി അദ്ഭുതകരമായി രക്ഷപ്പെട്ടു. തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട എമിറേറ്റ്സ് ഇകെ 521 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൈലറ്റിന്‍റെ മനസാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ് വൻ ദുരന്തം ഒഴിവായത്. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരുടെ പൂര്‍ണ പട്ടിക ഇവിടെ അറിയാം. കൂടാതെ,  അപകടത്തിന്‍റെ ദൃശ്യങ്ങളും ഇവിടെ കാണാം


ഇന്ത്യ-226, ബ്രിട്ടൻ- 24, യുഎഇ-11, യുഎസ്എ-6, സൗദി അറേബ്യ-6, തുർക്കി-5, അയർലൻഡ്- 4, ഓസ്ട്രേലിയ-2, ബ്രസീൽ‌-2, ജർമനി-2, മലേഷ്യ-2, തായലൻഡ്-2, ക്രോയേഷ്യ, ഈജിപ്ത്, ബോസ്നിയ ഹെർസെഗോവിന, ലെബനൻ, ഫിലിപ്പീൻസ്, ദക്ഷിണ ആഫ്രിക്ക, ടുണിഷ്യ എന്നിവിടങ്ങളില്‍ നിന്ന് ഓരോ യാത്രക്കാര്‍ വീതവും.