Crime News: പെൺകുട്ടിയെ ഉപദ്രവിച്ച പ്രവാസിക്ക് 5 വർഷം കഠിന തടവ്
അന്വേഷണത്തിന്റെ ഭാഗമായി നടന്ന തിരിച്ചറിയല്‍ പരേഡില്‍ തടവു പുള്ളികള്‍ക്കിടയില്‍ നിന്നും കുട്ടി പ്രതിയെ തിരിച്ചറിഞ്ഞതോടെ താൻ മാനസിക രോഗിയാണെന്ന് പ്രതി വധിക്കുകയായിരുന്നു.
കുവൈത്ത്: പെണ്‍കുട്ടിയെ ഉപദ്രവിച്ച പ്രവാസിക്ക് ശിക്ഷ വിധിച്ച് കോടതി. അഞ്ച് വര്‍ഷം കഠിന തടവാണ് കോടതി വിധിച്ചത്. കേസ് നടപടികള്‍ പൂര്‍ത്തിയാക്കി അപ്പീല്‍ കോടതിയാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. അന്വേഷണത്തിനിടെ നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ തടവു പുള്ളികള്‍ക്കിടയില്‍ നിന്നും കുട്ടി പ്രതിയെ തിരിച്ചറിയുകയായിരുന്നു.
Also Read: സൂര്യൻ ശനി സംക്രമണം: ഈ 6 രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി
കുറ്റം തെളിഞ്ഞെന്നു മനസിലായപ്പോൾ താനൊരു മാനസിക രോഗിയാണെന്ന് ഇയാള്‍ വാദിച്ചുവെങ്കിലും കോടതി അത് പരിഗണിക്കാതെ സംഭവത്തെ കുറിച്ച് വിശദമായി പരിശോധിക്കാന്‍ ഒരു മെഡിക്കല്‍ കമ്മിറ്റിയെ നിയോഗിക്കുകയായിരുന്നു. കമ്മറ്റി നടത്തിയ അന്വേഷണത്തിനൊടുവിൽ നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിക്കുകയായിരുന്നു.
Also Read: Lucky Girl Astrology: ഈ 5 രാശികളിലെ പെൺകുട്ടികൾ പിതാവിന് ഭാഗ്യം കൊണ്ടുവരും ഒപ്പം ഐശ്വര്യവും!
അമ്മയുടെ കാമുകന്റെ ക്രൂര പീഡനത്തിനിരയായ കുട്ടികൾ ആശുപത്രിയില്‍
അമ്മയുടെ കാമുകന്റെ ക്രൂര പീഡനത്തിനിരയായ മൂന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ശരീരത്തില്‍ ക്രൂര മര്‍ദനത്തിന് ഇരയായതിന്റെയും പൊള്ളലേറ്റതിന്റെയും പാടുകളുണ്ടായിരുന്നു. സംഭവമറിഞ്ഞ പോലീസ് കാമുകനെ അറസ്റ്റ് ചെയ്തു. പോലീസ് പറയുന്നതനുസരിച്ചു യുവതിയും കാമുകനും തമ്മിലുള്ള തർക്കത്തെ തുടർന്നായിരുന്നു ഇയാൾ കുട്ടികളെ ഉപദ്രവിച്ചത് എന്നാണ്.
Also Read: Viral Video: വധൂവരന്മാർ വേദിയിൽ മുട്ടനടി, രക്ഷിക്കാനെത്തിയവർക്കും കിട്ടി..! വീഡിയോ വൈറൽ
സംഭവത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത് അല്‍ അഹ്‍മദി ഗവര്‍ണറേറ്റിലെ ഒരു ആശുപത്രിയില്‍ നിന്നായിരുന്നു. ഗുരുതര പരിക്കുകളോടെ മൂന്നിനും അഞ്ചിനുമിടയില്‍ പ്രായമുള്ള മൂന്ന് കുട്ടികളെ ഇവിടെ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചത്. കുട്ടികളെ ആശുപത്രിയിലേക്ക് അമ്മയാണ് കൊണ്ടുവന്നത്. പോലീസ് ആശുപത്രിയിലെത്തിയ ശേഷം അമ്മയെ ചോദ്യം ചെയ്തതിനെ തുടർന്ന് തനിക്കൊപ്പം താമസിക്കുന്ന ആണ്‍ സുഹൃത്താണ് കുട്ടികളെ ഉപദ്രവിച്ചതെന്ന് യുവതി പറയുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...