മനാമ: ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രവാസിക്ക് ജയില്‍ ശിക്ഷ. അഞ്ചുവർഷത്തെ ജയിൽ ശിക്ഷയാണ് വിധിച്ചത്.  10,000 ബഹ്റൈനി ദിനാര്‍ അതായത് ഏതാണ്ട് 21 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപയുടെ വില വരുന്ന മയക്കുമരുന്ന് സ്വന്തം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിനെ തുടർന്നാണ് ഇയാൾ പിടിയിലായത്.  സംശയം തോന്നിയതിനെ തുടര്‍ന്ന് പ്രതിയെ ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.  മെറ്റാംഫിറ്റമീന്‍ എന്ന മയക്കുമരുന്നാണ് ഇയാളുടെ ശരീരത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ലോകകപ്പ് കഴിഞ്ഞാലും സൗദി-ഖത്തർ അതിർത്തിയിലെ ഷട്ടിൽ ബസ് സർവീസ് തുടരും


500 ഗ്രാം മയക്കുമരുന്ന് 78 ക്യാപ്‍സ്യൂളുകളാക്കിയ ശേഷം ഇയാൾ ഇതിനെ വിഴുങ്ങുകയായിരുന്നു. ശേഷം ഇയാൾ വിമാനത്തില്‍ കയറി ബഹ്റൈനിലെത്തുകയായിരുന്നു. വിമാനത്താവളത്തില്‍ വെച്ച് ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ തോന്നിയ കസ്റ്റംസ് ഓഫീസര്‍മാര്‍ ഇയാളെ തടഞ്ഞു നിര്‍ത്തുകയും എക്സ്റേ പരിശോധന നടത്തുകയും ചെയ്തു.  ഇതിനെ തുടർന്നാണ് വയറിനുള്ളില്‍ ക്യാപ്‍സ്യൂളുകള്‍ ഒളിപ്പിച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഉടൻതന്നെ ഇയാളെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലേക്ക് മാറ്റുകയും അവിടെ വെച്ച് വിസര്‍ജ്യത്തില്‍ നിന്നും ക്യാപ്‍സൂളുകള്‍ കണ്ടെടുക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. 


Also Read: Vipreet Rajyog In 2023: വ്യാഴം മേടരാശിയിലേക്ക്; ഈ 3 രാശിക്കാർക്ക് ലഭിക്കും സ്പെഷ്യൽ നേട്ടങ്ങൾ! 


തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ മയക്കുമരുന്ന് കടത്ത് സംഘത്തിലെ ഒരു കണ്ണിയാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസിലാക്കുകയായിരുന്നു.  ഇയാൾക്ക് 670 ബഹ്റൈനി ദിനാറാണ് അതായത് ഏതാണ്ട് 1.4 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ, ഇയാള്‍ക്ക് മയക്കുമരുന്ന് കടത്തിന് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്. ബഹ്റൈനില്‍ ഒരാള്‍ ഇവ ഏറ്റുവാങ്ങുമെന്നായിരുന്നു നാട്ടിലുണ്ടായിരുന്നവര്‍ അറിയിച്ചിരുന്നതെന്നും പ്രതി പറഞ്ഞു. അഞ്ചു വര്‍ഷത്തെ ശിക്ഷ‍യും 5000 ബഹ്റൈനി ദിനാര്‍ പിഴയും കോടതി ഇയാൾക്ക് വിധിച്ചിട്ടുണ്ട്.  ശിക്ഷയ്ക്ക് ശേഷം ഇയാളെ ബഹ്റൈനില്‍ നിന്നും നാടുകടത്തും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.