Expo 2020 Dubai: കോവിഡാനന്തര വളർച്ചയ്ക്ക് എക്സ്പോ 2020 ദുബായ് സഹായിച്ചതായി യുഎഇ വിദേശ വ്യാപാര സഹമന്ത്രി
കോവിഡിൽ നിന്നുള്ള ലോകത്തിന്റെ മോചന പ്രഖ്യാപനമായിരുന്നു ദുബായ് എക്സ്പോയിലൂടെ ലോകം നേടിയത്. എന്നാൽ യുഎഇയുടെ കോവിഡാനന്തര സാമ്പത്തിക കാലഘട്ടത്തിലടക്കം ഊർജ്ജമേകാൻ എക്സ്പോയ്ക്ക് കഴിഞ്ഞതായുള്ള വിലയിരുത്തലാണ് ഇപ്പോൾ എത്തുന്നത്.
കോവിഡാനന്തരമുള്ള യുഎഇയുടെ വീണ്ടെടുക്കലിനും സാമ്പത്തികരംഗം ത്വരിതപ്പെടുത്തുന്നതിലും വളർച്ച കൈവരിക്കുന്നതിലും എക്‌സ്‌പോ 2020 ദുബായ് പ്രധാന പങ്കുവഹിച്ചെന്ന് യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ.താനി ബിൻ അഹമ്മദ് അൽ സെയൂദി പറഞ്ഞു. എമിറേറ്റ് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഡോ.താനി ബിൻ അഹമ്മദ് അൽ സെയൂദി പറഞ്ഞു.
സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയിലെ കമ്പനികൾക്കും അക്കാദമിക് സ്ഥാപനങ്ങൾക്കും ഭാവി അജണ്ടകൾ ഉയർത്തുന്നതിനും എക്സ്പോ സഹായകരമായി. സുസ്ഥിര പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള സുവർണാവസരമാണ് എക്‌സ്‌പോ സൃഷ്ടിച്ചതെന്ന് അൽ സെയൂദി പറഞ്ഞു. എക്‌സ്‌പോ 2020 ദുബായുടെ സൈറ്റ് നിലനിർത്താനും ഭാവിയിലെ നഗരമാക്കി മാറ്റാനും യുഎഇ പദ്ധതിയിടുന്നതായി അദ്ദേഹം വ്യക്തമാക്കി.
Read Also: UAE Travel Update: ഈദ് ഉൾ ഫിത്തർ; യുഎഇയിൽ വിമാന ടിക്കറ്റ് നിരക്ക് 30 ശതമാനം വരെ ഉയരാൻ സാധ്യത
യുഎഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം 2021ൽ 1.9 ട്രില്യൺ ദിർഹമായിരുന്നു. 2020 നെ അപേക്ഷിച്ച് 27 ശതമാനം വളർച്ച എണ്ണ ഇതര കയറ്റുമതിയിൽ ഉണ്ടായി. 33 ശതമാനം കയറ്റുമതി വർധിക്കുകയും രാജ്യത്ത് ആദ്യമായി 354 ബില്യൺ ദിർഹം മറികടക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. എക്സ്പോയുടെ വിജയത്തോടെ വിദേശ വ്യാപാര മേഖലയിൽ മികച്ച ബിസിനസ് കേന്ദ്രമായി എക്സ്പോ മേഖല മാറിയതായും മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തിലും അന്താരാഷ്ട്ര തലത്തിലേക്കുള്ള വിജത്തിലേക്ക് അത് നയിക്കുകയും ചെയ്തതായി അൽ സെയൂദി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...