റിയാദ്: ആദ്യമായി സംഘടിപ്പിക്കുന്ന ഫിഫ സീരീസ് 2024 അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളുടെ പരമ്പരയിലെ രണ്ട് ഗ്രൂപ്പ് മത്സരങ്ങൾക്ക് സൗദി ആതിഥേയത്വം വഹിക്കുമെന്ന് റിപ്പോർട്ട്. മാർച്ച് 18 മുതൽ 26 വരെ ജിദ്ദയിലെ കിങ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റിയിലും അമീർ അബ്ദുല്ല അൽഫൈസൽ സ്റ്റേഡിയത്തിലുമാണ് രണ്ട് ഗ്രൂപ്പ് മത്സരങ്ങൾ നടക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഖത്തറിലേക്ക് ഒളിപ്പിച്ച് കടത്തിയ വന്‍ ലഹരിമരുന്ന് പിടിയിൽ


 


വിവിധ കോണ്ടിനെൻറൽ ഫെഡറേഷനുകളിൽ നിന്നുള്ള നാല് ടീമുകൾ ഉൾപ്പെടുന്ന ഒരു കൂട്ടം അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ ഒരിടത്തു വച്ച്  സംഘടിപ്പിക്കുന്നതിന് ഫിഫ അംഗ ഫെഡറേഷനുകൾക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫിഫ സിരീസ് എന്ന പേരിൽ വിവിധ കോൺഫെഡറേഷനുകളിൽ നിന്നുള്ള ദേശീയ ടീമുകൾ തമ്മിലുള്ള സൗഹൃദ മത്സരം സംഘടിപ്പിക്കുന്നത്. സൗദിക്ക് പുറമെ അൾജീരിയ, അസർബൈജാൻ, ശ്രീലങ്ക എന്നി രാജ്യങ്ങളിലും ഫിഫ സീരീസ്  സൗഹൃദ പരമ്പര നടക്കുന്നുണ്ട്.


Also Read: 12 വർഷത്തിനു ശേഷം ഇടവത്തിൽ ഗജലക്ഷ്മി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!


ജിദ്ദയിൽ നടക്കുന്ന ഓരോ ഗ്രൂപ്പിലും വ്യത്യസ്ത കോണ്ടിനെൻറൽ ഫെഡറേഷനുകളിൽ നിന്നുള്ള നാല് ടീമുകൾ ഉൾപ്പെടുന്നു. ആദ്യ ഗ്രൂപ്പിൽ കേപ് വെർഡെ ഐലൻഡ്സ് (കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്ബാൾ), കംബോഡിയ (ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ), ഇക്വറ്റോറിയൽ ഗിനിയ (ആഫ്രിക്കൻ ഫുട്ബാൾ കോൺഫെഡറേഷൻ), ഗയാന (കോൺഫെഡറേഷൻ ഓഫ് നോർത്ത്, സെൻട്രൽ അമേരിക്കൻ, കരീബിയൻ ഫുട്ബാൾ അസോസിയേഷനുകൾ) എന്നിവ ഉൾപ്പെടും. രണ്ടാമത്തെ ഗ്രൂപ്പിൽ ബെർമുഡ (കോൺഫെഡറേഷൻ ഓഫ് നോർത്ത്, സെൻട്രൽ അമേരിക്കൻ, കരീബിയൻ ഫുട്ബാൾ അസോസിയേഷൻ), ബ്രൂണെ ദാറുസ്സലാം (ഏഷ്യൻ ഫുട്ബാൾ അസോസിയേഷൻസ് കോൺഫെഡറേഷൻ), ഗിനിയ (ആഫ്രിക്കൻ ഫുട്ബാൾ കോൺഫെഡറേഷൻ), വനവാട്ടു (കോൺഫെഡറേഷൻ ഓഫ് ഓഷ്യാനിയ ഫുട്ബാൾ അസോസിയേഷൻ) എന്നീ ടീമുകളും ഉൾപ്പെടും.


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.