ഖത്തറിൽ മെയ് ഒന്ന് മുതൽ ഫിലമെന്റ് ബൾബുകൾക്ക് നിരോധനം
ഖത്തറിൽ ടങ്‌സ്‌റ്റൺ ഫിലമെന്റുകളുള്ള ബൾബുകൾ ഉപയോഗിക്കുന്നതു ജല, വൈദ്യുതി വകുപ്പായ ‘കഹ്‌റാമ നിരോധിച്ചു. 100, 75 വാട്‌സ് ബൾബുകളുടെ ഇറക്കുമതിയും വിൽപനയും വിതരണവും ഉപയോഗവുമാണു നിരോധിച്ചിരിക്കുന്നത്. ബള്‍ബുകളുടെ നിരോധനം ഞായറാഴ്ച പ്രാബല്യത്തിലായി .
ദോഹ :ഖത്തറിൽ ടങ്‌സ്‌റ്റൺ ഫിലമെന്റുകളുള്ള ബൾബുകൾ ഉപയോഗിക്കുന്നതു ജല, വൈദ്യുതി വകുപ്പായ ‘കഹ്‌റാമ നിരോധിച്ചു. 100, 75 വാട്‌സ് ബൾബുകളുടെ ഇറക്കുമതിയും വിൽപനയും വിതരണവും ഉപയോഗവുമാണു നിരോധിച്ചിരിക്കുന്നത്. ബള്‍ബുകളുടെ നിരോധനം ഞായറാഴ്ച പ്രാബല്യത്തിലായി .
ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍കോര്‍പ്പറേഷന്‍(കഹ്‌റമാ), നഗരസഭാ, പരിസ്ഥിതി മന്ത്രാലയം എന്നിവ രാജ്യത്തെ ബന്ധപ്പെട്ട ഏജന്‍സികളുമായി സഹകരിച്ചാണ് നിരോധം നടപ്പാക്കുന്നത്. ഇന്‍കാന്‍ഡിസെന്റ് ബള്‍ബുകളുടെ ഇനത്തില്‍പ്പെട്ട 100, 75 വാട്‌സ് ബള്‍ബുകളുടെ ഇറക്കുമതി നിരോധിക്കുന്ന പരസ്യം പ്രദേശികപത്രങ്ങളില്‍ മന്ത്രാലയം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഇന്ധനക്ഷമതയുള്ള എല്‍.ഇ.ഡി. ഉത്പന്നങ്ങളായിരിക്കണം മെയ് ഒന്ന് മുതല്‍ പകരം ഉപയോഗിക്കേണ്ടത്
ഫിലമെന്റ് ബള്‍ബുകളുടെ ഉപയോഗംകാരണം പരിസ്ഥിതിക്കുണ്ടാകുന്ന അപകടം കുറയ്ക്കുകയെന്ന ലക്ഷ്യത്തിന് പുറമെ ഊര്‍ജം ലാഭിക്കുകയെന്നതും ഇതിന്റെ പിന്നിലുണ്ട്.വ്യക്തികളുടെയും സമൂഹത്തിന്റെയും സുരക്ഷ കണക്കിലെടുത്താണ് നിരോധം. എല്‍.ഇ.ഡി. ബള്‍ബുകളുടെ ഉപയോഗം വ്യാപകമാക്കുന്നതിന് പ്രത്യേക പ്രചാരണത്തിന് തുടക്കംകുറിച്ചിട്ടുണ്ട് .അതുവഴി 80 ശതമാനം വൈദ്യുതി ലാഭിക്കാനാകും. എല്‍.ഇ.ഡി. ബള്‍ബുകള്‍ക്ക് മണിക്കൂറില്‍ 11 വാട്ട് വൈദ്യുതിയാണ് ചെലവാകുന്നതെങ്കില്‍ ഫിലമെന്റ് ബള്‍ബുകള്‍ക്ക് മണിക്കൂറില്‍ 60 വാട്ട് വേണം. എല്‍.ഇ.ഡി. ഉപയോഗത്തിലൂടെ മണിക്കൂറില്‍ 49 വാട്ട് ലാഭിക്കാനാകും.
ഖത്തര്‍ വിപണിയില്‍ ഉന്നത ഗുണനിലവാരമുള്ള ഇലക്ട്രിക് ഉത്പന്നങ്ങള്‍ മാത്രമേ വിതരണം ചെയ്യുന്നുള്ളൂവെന്ന് ഉറപ്പുവരുത്തുകയെന്നതും നിരോധനത്തിന്റെ മറ്റൊരു ലക്ഷ്യമാണെന്നും അധികൃതര്‍ പറഞ്ഞു. രാജ്യത്തെ ഇറക്കുമതിക്കാരും കച്ചവടക്കാരും നിരോധനം നടപ്പാക്കാനുളള മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.വൈദ്യുതിയും ശുദ്ധജലവും ലാഭിക്കാൻ ലക്ഷ്യമിട്ടു നടത്തുന്ന തർഷീദ് പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ ഫലവത്താക്കാൻ ബൾബുകളുടെ നിരോധനത്തിലൂടെ കഴിയുമെന്നു കഹ്‌റാമ വാർത്താക്കുറിപ്പിൽ വ്യക്‌തമാക്കി.