മസ്കറ്റ്: ഒമാനിൽ ഇന്ന് മുതൽ റമദാൻ വ്രതാനുഷ്ടാനത്തിന് തുടക്കം. റമദാൻ മാസത്തിന്‍റെ വരവിനോടനുബന്ധിച്ച് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ഒമാനിലെ എല്ലാ ജനങ്ങൾക്കും ആശംസകൾ നേർന്നിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സന്ദർശകരുടെ തിരക്ക്; യാമ്പു പുഷ്പമേള ഏപ്രിൽ 30 വരെ നീട്ടി!


പരിശുദ്ധ മാസത്തിലെ അനുഗ്രഹീതമായ ദിനരാത്രങ്ങൾക്ക്  സാക്ഷികളാകുവാൻ സർവ്വശക്തനായ അല്ലാഹുവിന്‍റെ അനുഗ്രഹം രാജ്യത്തെ എല്ലാ ജനതക്കും, ലോകത്തിലെ എല്ലാ മുഴുവൻ ഇസ്‌ലാമിക രാഷ്ട്രത്തിനും ഇടയാകട്ടെയെന്നും എല്ലാവര്‍ക്കും ക്ഷേമവും സമാധാനവും ഉണ്ടാകുവാൻ ഈ സമയത്ത് സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നുവെന്നുമാണ് സന്ദേശത്തിൽ അദ്ദേഹം പറഞ്ഞത്.  ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു റമദാൻ വ്രതാരംഭം.  


Also Read: 6 ദിവസത്തിനുള്ളിൽ ശനി കുംഭത്തിൽ ഉദിക്കും, മേടം ഉൾപ്പെടെ 5 രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!


 


ഞായറാഴ്ച വൈകുന്നേരം റമദാൻ മാസപ്പിറവി ദൃശ്യമായതിനാൽ സൗദിയിൽ മാർച്ച് 11 ആയ ഇന്നലെയായിരുന്നു റമദാൻ ഒന്ന്. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ഞായറാഴ്ച ശഅ്ബാൻ 29 പൂർത്തിയായതിനാൽ റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ മുസ്ലിംകളോടും സുപ്രീം കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 


Also Read: വെറും 3 ദിവസം... ഈ രാശിക്കാർക്കിനി സുവർണ്ണ ദിനങ്ങൾ മാത്രം!


 


പൊടിക്കാറ്റും മേഘങ്ങളും കാരണം റിയാദിന് സമീപം സ്ഥിരമായി മാസപ്പിറവി നിരീക്ഷിക്കാറുള്ള ഹുത്ത സുദൈറിൽ ഇത്തവണ പിറ ദൃശ്യമായിരുന്നില്ല എങ്കിലും  രാജ്യത്തെ മറ്റിടങ്ങളിൽ മാസപ്പിറവി ദൃശ്യമായെന്നും വ്രതാരംഭം തിങ്കളാഴ്ച ആയിരിക്കുമെന്നും ഇരുഹറം കാര്യാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അകൗണ്ടായ ഹറമൈൻ എക്സ് അകൗണ്ടിലൂടെ അറിയിച്ചിരുന്നു. പിന്നീട് സുപ്രീം കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ ഇന്നാണ് റമദാൻ വ്രതാരംഭം. ഒമാനിൽ മാസപ്പിറവി കാണാത്തതുകൊണ്ട് . വ്രതരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് ഒമാൻ ന്യൂസ്‌ ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.