മസ്കറ്റ്: ഒമാനിലെ ഹൈമ വിലായത്തിൽ ഉണ്ടായ റോഡപകടത്തിൽ 5 പേർ മരണമടഞ്ഞു. അൽ വുസ്ത ഗവർണറേറ്റിലെ ഹൈമ വിലായത്തിൽ നവംബര്‍ ഏഴാം തീയതി നടന്ന ദാരുണമായ റോഡ് അപകടത്തിലാണ് അഞ്ച് പേരുടെ ജീവൻ പൊലിഞ്ഞത്. അപകടത്തിൽപ്പെട്ടവർ ഏത്​ രാജ്യക്കാ​രാണെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല എന്നാണ് വിവരം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കുവൈത്തിൽ 10 മേഖലകളിൽ ഈ വർഷം സമ്പൂർണ്ണ സ്വദേശിവത്കരണം


ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിച്ചുവരുന്ന അൽ വുസ്ത ഗവർണറേറ്റിലെ ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസ്  പുറത്തിറിക്കിയ വാർത്താകുറിപ്പിലാണ്  റോഡപകടത്തില്‍ അഞ്ചുപേര്‍ മരിച്ച വിവരം അറിയിച്ചത്.


Also Read: ധന്തേരാസിലെ ധന യോഗം ഈ രാശിക്കാർക്ക് നൽകും അപ്രതീക്ഷിത നേട്ടങ്ങൾ!


 


ഹൈമ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വാഹനാപകടത്തിൽപ്പെട്ട ആറു പേരെ ഇന്നലെ വൈകിട്ട് എത്തിച്ചുവെന്നും അതിൽ അഞ്ചുപേർ മരണപെട്ടുവെന്നും ഒരാൾക്ക്  ഗുരുതരമായ പരുക്കേറ്റുവെന്നുമാണ് അൽ വുസ്ത ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവിസ് പുറത്തിറിക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.