മനാമ: ഷേഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലുണ്ടായ അപകടത്തിൽ നാലു മലയാളികളുൾപ്പെടെ അഞ്ചുപേർ മരിച്ചതായി റിപ്പോർട്ട്. കാറും ശുചീകരണ ട്രക്കും കൂട്ടിയിടിച്ചാണ് അപകടമെന്നാണ് റിപ്പോർട്ട്. മരിച്ച അഞ്ചു പേരും മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. ഇതിൽ നാലു പേർ മലയാളികളും ഒരാൾ തെലുങ്കാന സ്വദേശിയുമാണെന്നാണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സൗദിയില്‍ പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ ബംഗ്ലാദേശിയുടെ വധശിക്ഷ നടപ്പിലാക്കി


കോഴിക്കോട് സ്വദേശി വിപി മഹേഷ്, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്,  പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തലശേരി സ്വദേശി അഖിൽ രഘു, തെലങ്കാന സ്വദേശി സുമൻ രാജണ്ണയുമാണ് മരിച്ചത്. സൽമാബാദിൽ നിന്നും മുഹറഖിലേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം.  ആലിയിൽ വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം.  മൃതദേഹങ്ങൾ സൽമാനിയ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്.  തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.


Also Read: Shani Dev Favourite Zodiac Sign: നിങ്ങൾ ഈ രാശിക്കാരാണോ? ശനി കൃപയുണ്ടാകും എപ്പോഴും!


കനത്ത ചൂട് കാരണം കുവൈത്തിൽ ഏർപ്പെടുത്തിയ ഉച്ചജോലി വിലക്ക് അവസാനിച്ചു


കുവൈത്തില്‍ കനത്ത ചൂടിന്റെ സാഹചര്യത്തിൽ ഏർപ്പെടുത്തിയ ഉച്ചജോലി വിലക്ക് അവസാനിച്ചതായി അധികൃതർ അറിയിച്ചു.  നേരത്തെ തുറസ്സായ സ്ഥലങ്ങളില്‍ രാവിലെ 11 നും വൈകുന്നേരം നാലിനും ഇടയിൽ ജോലി ചെയ്യുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.


Also Read: Actress Aparna Nair Suicide: അപർണയുടെ ആത്മഹത്യക്ക് കാരണം ഭർത്താവിന്റെ അമിത മദ്യപാനവും അവ​ഗണനയുമെന്ന് മൊഴി


ജൂൺ ഒന്ന് മുതൽ ആ​ഗസ്റ്റ് 31 വരെയാണ് വിലക്ക് ഉണ്ടായിരുന്നത്. ഇക്കാലയളവിൽ തീരുമാനം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ കർശന പരിശോധനകളും നടത്തിയിരുന്നതിനായി മാൻപവർ അതോറിറ്റി ആക്ടിം​ഗ് ഡയറക്ടർ ജനറൽ മർസൗസ് അൽ ഒട്ടൈബി അറിയിച്ചു.  നിയമ ലംഘനങ്ങൾ 362 സൈറ്റുകളിലാണ് കണ്ടെത്തിയത്.  ഇവിടെ 580 തൊഴിലാളികൾ ഉച്ച സമയത്ത് ജോലി ചെയ്തതായി കണ്ടെത്തുകയും ചെയ്തു. മാത്രമല്ല ആദ്യം നിയമ ലംഘനം കണ്ടെത്തിയ സൈറ്റുകളിൽ വീണ്ടും പരിശോധന നടത്തി തീരുമാനം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ഉണ്ടായി. തൊഴിൽ സമയം കുറയ്ക്കാതെ നഷ്ടങ്ങൾ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കിയാണ് ഉച്ചജോലി വിലക്ക് നടപ്പിലാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.