റിയാദ്: ഹീറ്ററില്‍ നിന്നും തീപടര്‍ന്നതിനെ തുടർന്ന് ഒരു കുടുംബത്തിലെ നാല് അംഗങ്ങള്‍ക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിലെ ഹാഫിര്‍ അല്‍ ബത്തിനില്‍ ഇന്നലെ പുലർച്ചയോടെ ആയിരുന്നു സംഭവം നടന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: അഴിമതി കേസിൽ സൗദിയിൽ ശക്തമായ നടപടി; 145 പേർ അറസ്റ്റിൽ!


മരണപ്പെട്ടത് യെമന്‍ സ്വദേശികളാണ്.  മരിച്ചത് മൂന്ന് പെണ്‍കുട്ടികളും ഒരു കുഞ്ഞുമാണ്. സംഭവത്തിൽ ആറുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.  അപകടം നടന്നത് പുലര്‍ച്ചെ 4:30 നാണ്. പത്തംഗ കുടുംബത്തിലെ നാലുപേരാണ് വെന്തു മരിച്ചത്.  


തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തിയിരുന്നു എങ്കിലും നാലുപേരെ രക്ഷപ്പെടുത്താനായില്ല. മരണപ്പെട്ടവരില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞും  ഉള്‍പ്പെടുന്നു മാത്രമല്ല വിവാഹിതയാകാനൊരുങ്ങിയ 18 കാരിയും തീപിടത്തത്തില്‍ മരണപ്പെട്ടു. 


Also Read: ശനി ശുക്ര സംഗമത്തിലൂടെ ധനാഢ്യയോഗം; ഇവർക്ക് ലഭിക്കും സർവ്വസൗഭാഗ്യങ്ങൾ


മകളുടെ വീട്ടില്‍ തീപടര്‍ന്നു പിടിച്ചതായി അയല്‍വാസികള്‍ ഫോണ്‍ ചെയ്ത് പറഞ്ഞപ്പോഴാണ് അറിയുന്നതെന്ന് കുടുംബത്തിലെ മുതിർന്ന അംഗം പറഞ്ഞു. പതിനെട്ടുകാരിയായ പേരമകളുടെ വിവാഹം റമദാനില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നതാണെന്നും അദ്ദേഹമാണ് പറഞ്ഞത്. അപകടത്തിൽ പരിക്കേറ്റവര്‍ ഹഫര്‍ അല്‍ബാത്തിനിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലിരിക്കെയാണ്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.