ഇന്ത്യയും യുഎഇ യും തമ്മിലുള്ള മികച്ച നയതന്ത്ര ബന്ധം സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിനെ കുടുക്കാന്‍ കാരണമാകുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയുടെ എല്ലാ നീക്കങ്ങളുമായി സഹകരിക്കും എന്ന് വ്യക്തമാക്കിയ യുഎഇ ഫൈസലിന് യാത്രാവിലക്ക് 
ഏര്‍പെടുത്തിയിട്ടുണ്ട്‌,


പാസ്പ്പോര്‍ട്ടിന് സാധുത ഇല്ലാതായ സാഹചര്യത്തില്‍ ഫൈസലിനെ യുഎഇ അറസ്റ്റ് ചെയ്യുന്നതിന് സാധ്യതയുണ്ട്.


സ്വര്‍ണ്ണ കള്ളക്കടത്ത് കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം തകരരുത് എന്ന നിലപാടിലാണ് യുഎഇ.
അവര്‍ ആദ്യമേ തന്നെ അന്വേഷണത്തില്‍ എല്ലാ സഹായവും ഉറപ്പ് നല്‍കിയിട്ടുണ്ട്.


സാധുത ഇല്ലാത്ത പാസ്പോര്‍ട്ടുമായി ഫൈസല്‍പിടിയിലായാല്‍ ഇയാളെ ഇന്ത്യയിലേക്ക്‌ കയറ്റി അയക്കും.


ദുബായ് റാഷിദിയയിലെ വില്ലയിലാണ് ഇയാള്‍ താമസിച്ചത്.


കഴിഞ്ഞ രണ്ട് ദിവസമായി ഇയാള്‍ ഇവിടെയില്ല എന്നാണ് വിവരം.


ദുബായില്‍ ഇയാള്‍ കാര്‍ റേസിങ്ങില്‍ അടക്കം സജീവമാണ് ഫൈസല്‍ ഫരീദ്,


Also Read:സ്വര്‍ണ്ണകടത്ത് കേസ്;ഫൈസല്‍ ഫരീദിനെ ഇന്ത്യയിലെത്തിക്കാന്‍ നടപടികള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍


 


ആഡംബര കാറുകളുടെ ഒരു വന്‍ ശേഖരം തന്നെ ഇയാളുടെ ഗ്യാരേജില്‍ ഉണ്ടെന്നാണ് വിവരം.


ഇയാളുടെ ജിംനേഷ്യം ഉത്ഘാടനം ചെയ്തത് ഒരു ബോളിവുഡ് താരമാണ്.


അതേസമയം ഇയ്യാളെ പിടികൂടുന്നതിനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം യുഎയുമായി ആശയ വിനിമയം നടത്തുകയാണ്.


ഉടന്‍ തന്നെ ഇയ്യാളെ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് അന്വേഷണ ഏജന്‍സികള്‍ പ്രതീക്ഷിക്കുന്നത്.