കണ്ണൂർ: പഠനമികവിന് മലയാളി പെൺകുട്ടിയെ ദുബായി സർക്കാർ ഗോൾഡൺ വിസ നൽകി ആദരിച്ചു. ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ നിന്ന് കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കണ്ണൂർ മൊകേരി സ്വദേശി ഫിദ ഷെറിനെ തേടിയാണ് ഈ അംഗീകാരം എത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മലപ്പുറം മൊകേരി സ്വദേശികളായ അഷ്റഫിന്‍റെയും സാജിറയുടെയും മകളാണ് ഫിദ. ദുബായ് ഡി മൗണ്ട് യൂണിവേഴ്സിറ്റിയിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ഫിദക്ക് പ്ലസ് ടു പരീക്ഷയിൽ ലഭിച്ച ഉയർന്ന മാർക്കാണ് പുരസ്കാരത്തിന് അർഹമാക്കിയത്. നിക്ഷേപകര്‍, സംരംഭകര്‍, പ്രത്യേക വൈദഗ്ധ്യമുള്ളവര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കാണ് ഗോൾഡൻ വിസ ലഭിക്കുക. 

Read Also: Kerala Rain Alert: പെരുമഴക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത


ഗോൾഡൻ വിസ ലഭിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക്  പ്ലസ്ടുവിന് കുറഞ്ഞത് 95 ശതമാനം ഗ്രേഡ് നിര്‍ബന്ധമാണ്. ‌‌മമ്മൂട്ടി,മോഹൻലാൽ, കെ എസ് ചിത്ര തുടങ്ങിയവർക്ക് ലഭിച്ച അതേ അംഗീകാരമാണ് ഫിദയെന്ന മിടുക്കിയെയും തേടിഎത്തിയിരിക്കുന്നത്. മാതാപിതാക്കളോടൊപ്പം ദുബായിൽ താമസിച്ച് പ0നം നടത്തുകയാണ് ഫിദ. ഫിദക്ക് ലഭിച്ച അംഗീകാരത്തിൽ ഏറെ സന്തോഷമുണ്ടെന്ന് അവധിക്ക് നാട്ടിലെത്തിയ പിതാവ് അഷ്റഫ് പറഞ്ഞു.


മൊകേരി യു.എ.ഇ സൗഹൃദ കൂട്ടായ്മയുടെ വൈസ് പ്രസിഡന്‍റും സജീവ ജീവകാരുണ്യ പ്രവർത്തകനുമാണ് പ്രവാസി വ്യവസായിയായ അഷ്റഫ്. പ്രവാസി കൂട്ടായ്മയുടെ രക്ഷാധികാരിയായ നൗഫൽ മൊകേരി വീട്ടിലെത്തി കുടുംബത്തെ അനുമോദിച്ചു. മൊകേരി പഞ്ചായത്തിന് തന്നെ അഭിമാന മുഹൂർത്തമാണിതെന്ന് നൗഫൽ മൊകേരി പറഞ്ഞു. പഠനമികവിലൂടെ ദുബായി സർക്കാരിന്‍റെ അംഗീകാരം നേടിയ ഫിദക്കും കുടുംബത്തിനും അനുമോദനങ്ങളുടെ പ്രവാഹം തുടരുകയാണ്.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ