നാട്ടിലുള്ള മാതാപിതാക്കളെ ഗള്‍ഫില്‍ നിന്ന് തന്നെ പരിപാലിക്കാം, പുതിയ പദ്ധതിയുമായി ആസ്റ്റര്‍ മെഡിക്കല്‍ കെയര്‍
ദില്‍ സെ എന്ന പേരില്‍ ഇന്ത്യയിലെ പ്രവാസികള്‍ക്കായിട്ടാണ് ആസ്റ്റര്‍ മാതാപിതാക്കളുടെ പരിപാലനത്തിനായുള്ള പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
Dubai : പ്രാവസികള്‍ക്ക് ആശ്വാസകരമായ പദ്ധതിയുമായി UAE ലെയും Kerala ത്തിലെയും പ്രമുഖ ആരോഗ്യപരിപാലന സ്ഥാപനമായ Aster Medical Care. ജോലിക്കായി വിദേശത്തേക്ക് പോകുന്നവര്‍ക്ക് തങ്ങളുടെ പ്രായമായ മാതാപിതാക്കളെ പരിപലിക്കാനായി പലപ്പോഴും ബുദ്ധിമുട്ടാറുണ്ട്. എന്നാല്‍ അവരുടെ പരിപാലനത്തിന് പ്രത്യേക പദ്ധതിയാണ് ആസ്റ്റര്‍ മുന്നോട്ട് വെക്കുന്നത്.
ദില്‍ സെ എന്ന പേരില്‍ ഇന്ത്യയിലെ പ്രവാസികള്‍ക്കായിട്ടാണ് ആസ്റ്റര്‍ മാതാപിതാക്കളുടെ പരിപാലനത്തിനായുള്ള പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. അതിര്‍ത്തികള്‍ക്ക് അതീതമായി ആരോഗ്യ പരിപാലനം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസ്റ്റര്‍ തങ്ങളുടെ പുതിയ പദ്ധതിയെ അവതരിപ്പിക്കുന്നത്.
ALSO READ : UAE: സ്കൂളുകള്‍ തുറക്കുന്നു, റംസാന്‍ കാലത്ത് പാലിക്കേണ്ട നിബന്ധനകള്‍ പുറത്തിറക്കി
മലയാളികളാണ് ആസ്റ്റര്‍ ആദ്യമായി ഈ പദ്ധതിയില്‍ പരിഗണിക്കുന്നത്. ഇന്ത്യയില്‍ നിന്ന് വിദേശത്തുള്ളവരില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ളവരാണ്. പലരും ഉപജീവനമാര്‍ഗത്തിനായി കുടുംബവും സ്വദേശവും വിട്ട് പ്രവാസിയായി ജീവിക്കുമ്പോള്‍ തങ്ങളുടെ മാതാപിതാക്കളുടെ മറ്റ് ബന്ധുക്കളുടെ ആരോഗ്യ പരിപാലനത്തെ കുറിച്ച് വിഷമിക്കാറുണ്ട്. അവര്‍ക്ക് ആശ്വാസകരമായിട്ടുള്ള പദ്ധതിയാണ് ദില്‍ സെ എന്ന പേരില്‍ ആസ്റ്റര്‍ അവതരിപ്പിക്കുന്നത്.
സ്വദേശത്തുള്ള മാതാപിതാക്കളുടെയും മറ്റ് ബന്ധുക്കളുടെയും ആരോഗ്യപരിപാലനം വിദേശത്ത് നിന്ന് തന്നെ പ്രവാസിക്ക് കൈകാര്യം ചെയ്യാവുന്നതാണ്. ഇതിനായി വാര്‍ഷികതലത്തിലുള്ള പ്ലാനുകളാണ് ആസ്റ്റര്‍ തങ്ങളുടെ പുതിയ പദ്ധതികളിലൂടെ അവതരിപ്പിക്കുന്നത്. ഒരു വര്‍ഷത്തേക്ക് നാട്ടിലുുള്ള അച്ഛന്റെയും അമ്മുയെടയും (മറ്റ് കുടുംബാംഗങ്ങള്‍ ഉള്ളപ്പെടെ) എല്ലാ വിധ ആരോഗ്യ പരിപാലനമാണ് ദില്‍ സെ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ആരോഗ്യ പരിപാലനം എന്ന് പറയുമ്പോള്‍ പ്രഥമിക മെഡിക്കല്‍ പിരശോധനകള്‍, ലാബ് പരിശോധനയ്ക്കായുള്ള സാമ്പിള്‍ ശേഖരണം തുടങ്ങിയവ എല്ലാം ഈ പാക്കേജില്‍ ഉള്‍പ്പെടുത്തുന്നതാണ്. എല്ലാം ഡോക്ടരുടെ നിര്‍ദേശ പ്രകാരമാണ് ആരോഗ്യ പരിപാലനം കൈകാര്യം ചെയ്യുന്നത്. വിദേശത്തുള്ള മക്കള്‍ക്ക് അവിടെ നിന്ന് തന്നെ തങ്ങളുടെ മതാപിതാക്കളുടെ ആരോഗ്യ വിവിരങ്ങള്‍ പരിശോധിക്കാനും സാധിക്കും.
ALSO READ : Covid Vaccine: UAE കോവിഡ് 19 വാക്‌സിൻ നിർമ്മാണം ആരംഭിക്കുന്നു; ഹയാത് വാക്‌സാണ് നിർമ്മിക്കുന്നത്
കേരളത്തിലാണ് ആദ്യ ദില്‍ സെ പദ്ധതി അവതരിപ്പിക്കുക. പിന്നീട് ആസ്റ്ററിന്റെ ബ്രാഞ്ചുകളുള്ള മറ്റ് സംസ്ഥാനങ്ങളിലേക്കും പദ്ധതി വ്യപിപ്പിക്കുമെന്ന് ആസ്റ്റര്‍ അറിയിക്കുന്നത്. കേരളത്തെ കൂടാതെ കര്‍ണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന, മഹരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ആസ്റ്ററിന് തങ്ങളുടേതായ ബ്രാഞ്ചുകള്‍ ഉള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...