UAE Rain: കനത്ത മഴയിൽ മുങ്ങി യുഎഇ; അലർട്ട് പ്രഖ്യാപിച്ച് അധികൃതർ!
UAE Rain: ബുധനാഴ്ച വരെ രാജ്യത്ത് മൂടിക്കെട്ടിയ അന്തരീക്ഷത്തിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്
അബുദാബി: യുഎഇയില്‍ കനത്ത മഴയിൽ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലെയും റോഡുകളില്‍ വെള്ളക്കെട്ട്. അപകടങ്ങള്‍ ഒഴിവാക്കാന്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Also Read: റമദാനിൽ യുഎഇയിലെ സ്വകാര്യ മേഖലാ ജീവനക്കാരുടെ ജോലി സമയം കുറച്ചു
ബുധനാഴ്ച വരെ രാജ്യത്ത് മൂടിക്കെട്ടിയ അന്തരീക്ഷത്തിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതനുസരിച്ച് രാജ്യത്ത് പല സ്ഥലങ്ങളിലും ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയുടെ പല ഭാഗങ്ങളിലും ഇന്നലെ വൈകുന്നേരം മുതല്‍ മഴ പെയ്തിരുന്നു. ഫുജൈറയില്‍ കനത്ത മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ ഒമാനിലെ ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. മഴക്കൊപ്പം ശക്തമായ കാറ്റും ഇടിയും ഉണ്ടാകുമെന്നും അറിയിപ്പിലുണ്ട്.
Also Read: 12 വർഷത്തിനു ശേഷം ഇടവത്തിൽ ഗജലക്ഷ്മി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച 10 മുതല്‍ 50 മില്ലീമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. മണിക്കൂറില്‍ 27 മുതല്‍ 46 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് വീശും. മുസന്ദം ഗവര്‍ണറേറ്റിന്‍റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും അറബി കടലിന്‍റെ തീരങ്ങളിലും തിരമാലകള്‍ രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയര്‍ന്നേക്കുമെന്നും റിപ്പോർട്ടുണ്ട്. ശക്തമായ കാറ്റ് വീശുന്നത് മരുഭൂമിയിലും തുറസ്സായ സ്ഥലങ്ങളിലും പൊടി ഉയരാനും കാരണമാകുമെന്നും റിപ്പോർട്ടുണ്ട്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.