ജിദ്ദ: Saudi Rain Alert: ശക്തമായ മഴയെ തുടര്‍ന്ന് സൗദിയിലെ ജിദ്ദയില്‍ അണ്ടര്‍പാസുകള്‍ അടച്ചു. യാത്രക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് മക്ക ഗവര്‍ണറേറ്റ് ദുരന്ത നിവാരണ സമിതി അറിയിച്ചിട്ടുണ്ട്. അല്‍സലാം, അല്‍സാരിയ, അല്‍അന്ദുലുസ്, കിങ് അബ്ദുല്ല എന്നീ റോഡില്‍ നിന്നും മദീന റോഡിലേക്ക് തിരിയുന്ന ഭാഗം, കിങ് അബ്ദുല്ല റോഡില്‍ നിന്ന് കിങ് ഫഹദ് റോഡിലേക്ക് തിരിയുന്ന ഭാഗം, അമീര്‍ മാജിദ് റോഡും ഫലസ്ഥീന്‍ റോഡും ബന്ധിക്കുന്ന ഭാഗം എന്നിവിടങ്ങളിലെ അണ്ടര്‍പാസുകൾ അടച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Saudi Weather Report: സൗദിയിൽ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്


മഴ തീരുന്നത് വരെ വീടുകളില്‍ തുടരണമെന്നും വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. കൂടാതെ ഇന്നത്തെ വിമാന യാത്രക്കാര്‍ അതാത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സമയക്രമം വീണ്ടും പരിശോധിച്ച ശേഷം മാത്രം വിമാനത്താവളത്തിലേക്ക് പോകാവൂവെന്നും ജിദ്ദ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്. 


Also Read: Viral Video: പക്ഷിയെ കൊത്താൻ ചെന്ന് വിഷപാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


മഴ മൂലം ഇതുവരെ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. ജിദ്ദയിലെ 16 ഉപ നഗരസഭകളിലും ഫീല്‍ഡ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. വെള്ളം കയറിയ റോഡുകളില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് നീക്കുകയാണ്. അതേസമയം വൈകുന്നേരം വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  


Also Read: നിങ്ങൾക്ക് കോടീശ്വരനാകാണോ? ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കുക! 


ഇതിനിടയിൽ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ചില സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.  മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.