ദു​ബായ്: ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യും ദുബായിൽ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം രാ​ജ്യ​വ്യാ​പ​ക​മാ​യി ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഒപ്പം കാ​ലാ​വ​സ്ഥ സം​ബ​ന്ധി​ച്ച്​ ജാ​ഗ്ര​ത പു​ല​ർ​ത്താ​നും നി​ർ​ദ്ദേ​ശിച്ചിട്ടുണ്ട്. റാ​സ​ൽ​ഖൈ​മ, ഫു​ജൈ​റ മു​ത​ൽ അ​ബുദാ​ബി വ​രെ മി​ക്ക എ​മി​റേ​റ്റു​ക​ളു​ടെ​യും കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ക​ന​ത്ത ​മ​ഴ​യാ​ണ് റിപ്പോർട്ട് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ ​മേ​ഖ​ല​യി​ലെ​ല്ലാം യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മയക്കുമരുന്ന് വേട്ട ശക്തമാക്കാനൊരുങ്ങി സൗദി; 512 ഉദ്യോഗസ്ഥരെ നിയമിച്ചു


കൂടാതെ ഫു​ജൈ​റ, അ​ൽ​ഐ​നി​ലെ ന​ഹാ​ൽ പ്ര​ദേ​ശ​ങ്ങ​ളിൽ ഓ​റ​ഞ്ച് അ​ല​ർ​ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ചു വ​രും ദി​വ​സ​ങ്ങ​ളി​ൽ ദു​ബായ്, അ​ൽ​ഐ​ൻ, ഷാ​ർ​ജ, ഫു​ജൈ​റ എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ്.​​ അ​പ​ക​ട സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത്​ സു​ര​ക്ഷാ ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​നും അധികൃതർ അറിയിച്ചിട്ടുണ്ട്.


Also Read: Viral Video: കുട്ടികളുടെ കിടിലം ഡാൻസ് കണ്ടോ? സോഷ്യൽ മീഡിയയിൽ വൈറൽ


ഇത് കൂടാതെ താ​ഴ്വ​ര​ക​ൾ, വെ​ള്ള​ക്കെ​ട്ടു​ക​ൾ, ഡാ​മു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന്​ ജ​ന​ങ്ങ​ൾ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ റാ​സ​ൽ ഖൈ​മ പോലീ​സ്​ പ്ര​ത്യേ​ക അ​റി​യി​പ്പ്​ പു​റ​ത്തി​റ​ക്കിയിരുന്നു​.  ശ​ക്ത​മാ​യ മ​ഴ​യു​ള്ള സമയങ്ങളിൽ വാഹനം റോ​ഡി​ലി​റ​ക്കു​ന്ന​തി​ന്​ മുൻപ്​ വാ​ഹ​ന​ങ്ങ​ളു​ടെ വൈ​പ്പ​ർ, ലൈ​റ്റു​ക​ൾ, ട​യ​ർ എ​ന്നി​വ പ​രി​ശോ​ധി​ക്ക​ണമെന്നും വാഹനത്തിന്റെ വേ​ഗം കു​റ​യ്ക്കാൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും​ പോലീ​സ്​ മു​ന്ന​റി​യി​പ്പ് ന​ൽ​കിയിട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.