ദോഹ: ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച്  അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 17, 18 ദിവസങ്ങളില്‍ ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് അവധി ആയിരിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ദേശീയ ദിനം ഡിസംബര്‍ 18 നാണ് ആഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ സ്വകാര്യ മേഖലക്ക് ഡിസംബര്‍ 18 തിങ്കളാഴ്ചയായിരിക്കും ദേശീയ ദിന അവധി. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സൗദിയും ഇറാനും തമ്മിൽ നേരിട്ടുള്ള വിമാന സർവിസുകൾ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്


ബഹ്‌റൈനിലും ദേശീയ ദിനം പ്രമാണിച്ച് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. ഡിസംബര്‍ 16, 17 ദിവസങ്ങളിലാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവക്കും അവധിയായിരിക്കും. ശനിയാഴ്ച ഔദ്യോഗിക പൊതു അവധി ആയതിനാല്‍ പകരം 18 ന് അവധി നല്‍കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.


Also Read: Surya Budh Yuti: 48 മണിക്കൂറിന് ശേഷം ഈ 5 രാശിക്കാർക്ക് സുവർണ്ണകാലം, ലഭിക്കും വൻ ധനനേട്ടം!


സൗദിയിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയിൽ!


സൗദി അറേബ്യയിലേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളം വഴി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച രണ്ടുപേരാണ് പിടിയിലായത്.  ഇവരെ ജവാസത്ത് വിഭാഗമാണ്  പിടികൂടിയത്. 
പിടിയിലായവരെ പിന്നീട് പോലീസിന് കൈമാറിയിട്ടുണ്ട്. കഴിഞ്ഞ മാസവും ജിദ്ദ വിമാനത്താവളം വഴി അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചവരെ അധികൃതര്‍ പിടികൂടിയിരുന്നു.


Also Read: Viral Video: കളിയ്ക്കാൻ ചെന്ന പൂച്ചയെ മലർത്തിയടിച്ച് പൂവൻ, വീഡിയോ വൈറലാകുന്നു!


മൊബൈൽ ഫോണിൽ വിപിഎൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അത് സൗദി പോലീസിൻറെ ശ്രദ്ധയിൽപ്പെട്ടാൽ പണി കിട്ടുമെന്ന് റിപ്പോർട്ട്.  അങ്ങനെ ചെയ്താൽ 10 ലക്ഷം റിയാൽ അതായത് രണ്ട് കോടിയോളം രൂപ പിഴയോ അല്ലെങ്കിൽ ഒരു വർഷം തടവോ ചിലപ്പോൾ രണ്ടും കൂടിയുള്ള ശിക്ഷയാണ് ലഭിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.