UAE Flight | യുഎഇലേക്ക് യാത്ര ചെയ്യാനാണെങ്കിൽ ഈ എമറേറ്റുകളിലേക്ക് ടിക്കറ്റ് എടുക്കൂ, ദുബായിലേക്കുള്ളതിന്റെ പകുതി വിലയ്ക്ക് പറക്കാം
Kochi To Dubai) യാത്ര ചെയ്യുവാണെങ്കിൽ ഫ്ലൈറ്റ് ടിക്കറ്റിനായി ഒരു പ്രവാസി ചിലവാക്കേണ്ടത് 20,275 രൂപ മുതൽ 40,548 രൂപ വരെയാണ്.
Kochi : സാധാരണ കൊച്ചിയിൽ നിന്ന് ദുബായിലേക്ക് (Kochi To Dubai) യാത്ര ചെയ്യുവാണെങ്കിൽ ഫ്ലൈറ്റ് ടിക്കറ്റിനായി ഒരു പ്രവാസി ചിലവാക്കേണ്ടത് 20,275 രൂപ മുതൽ 40,548 രൂപ വരെയാണ്. എന്നാൽ അതിന്റെ പകുതി ചിലവാക്കിയാൽ മതി നിങ്ങൾ ടിക്കറ്റ് ഷാർജയിലേക്കോ (Sharjah) റാസ് അൽ ഖൈമയിലേക്കോ (Ras Al Khaimah) എടുത്താൽ.
കൊച്ചിയിൽ നിന്ന് ഷാർജയിലേക്കുള്ള ടിക്കറ്റിന്റെ ചാർജ് 16,221 രൂപ മാത്രമാണ്. തിരികെ ഷാർജയിൽ നിന്ന് കൊച്ചിയിലേക്കോ 9,935 രൂപയോളമാണ് വരിക. റാസ് അൽ ഖൈമയിലേക്കോ ഏറ്റവും കുറഞ്ഞത് 14,000 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്.
ഈ രണ്ട് എമറേറ്റുകളിലെ എയർപോർട്ടുകളിൽ വിമാനം ഇറങ്ങുന്നതിനും മറ്റു സർവീസുകൾക്ക് ഈടാക്കുന്ന സർവീസ് ചാർജ് ദുബായിലെയും അബുദാബിയിലെയും വിമാനത്താവളങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. അതിനാൽ കൂടുതൽ വിമാനങ്ങൾ ഇവിടേക്ക് സർവീസിന് വഴി ഒരുക്കും, അങ്ങനെയാണ് ഈ എമിറേറ്റുകളിൽ ഇത്രയും വില കുറവിൽ വിമാന സർവീസുകൾ ഉണ്ടാകുന്നതെന്ന് അൽ ബാദി ട്രാവൽ ഏജൻസിയെ ഉദ്ദരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
ALSO READ : Abu Dhabi New Traffic Rules : അബുദാബിയിൽ ഇനി റെഡ് സിഗ്നൽ തെറ്റിച്ചാൽ പിഴ 10 ലക്ഷത്തിലധികം രൂപ
അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് ഇനി കൂടുതൽ സർവീസുകൾ എയർ അറേബ്യ അബുദാബി പ്രഖ്യാപിച്ചിട്ടുണ്ട്. കുടുതൽ വിമാനസർവീസുകൾ വരുമ്പോൾ വിമാനക്കമ്പനികൾ തമ്മിൽ വില നിശ്ചയത്തിൽ മത്സരം ഉണ്ടാകുമ്പോൾ ടിക്കറ്റ് ചാർജ കുറയാൻ വഴി ഒരുക്കും.
ALSO READ : COVAXIN രണ്ട് ഡോസ് എടുത്തവർക്ക് ഇനി ഒമാനിൽ ക്വാറന്റീൻ വേണ്ട
അബുദാബിയിൽ നിന്ന് കേരളത്തിലേക്കുള്ള എയർ അറേബ്യ ഫ്ലൈറ്റിന്റെ ടിക്കറ്റ് ചാർജ് 600 ദിറഹമാണ് അതായത് ഇന്ത്യയിൽ ഏകദേശം 12,167 രൂപയോളം വരും. എയർ അബുദാബിയും വിസ്സ് എയറും ചേർന്ന് ഇന്ത്യയിലേക്ക് കൂടുതൽ സർവീസ് ഒരുക്കുന്നുണ്ടെന്നും ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഇതിന് പുറമെ ഇന്ത്യൻ വിമാനക്കമ്പനികളായി വിസ്താരയും ഗോ ഫസ്റ്റും ഷാർജയിലേക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...