Riyad: അവധിക്കാലമെത്തുമ്പോള്‍ വിദേശ യാത്ര തിരഞ്ഞെടുക്കുന്നവര്‍ ഇന്ന് ഏറെയാണ്‌. പലരും ഗള്‍ഫ് നാടുകളാണ് അവധിക്കാലം ചിലവഴിക്കാനായി തിരഞ്ഞെടുക്കുന്നത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതും വിനോദ സഞ്ചാരികൾക്കായി മൾട്ടിപ്പിൾ എൻട്രി ടൂറിസം വിസ നല്‍കുന്നതുമായ രാജ്യമാണ് സൗദി അറേബ്യ. എന്നാല്‍, ടൂറിസം വിസയില്‍ സൗദിയില്‍ പോകുന്നവര്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം ഉണ്ട്. അതായത്,  മൾട്ടിപ്പിൾ എൻട്രി ടൂറിസം വിസയില്‍ സൗദിയില്‍ തങ്ങാന്‍ സാധിക്കുക പരമാവധി 90 ദിവസം മാത്രമാണ്.  ടൂറിസം വിസ സംബന്ധിച്ച അറിയിപ്പുകളിൽ തന്നെ ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ടെങ്കിലും പലരും അത് ശ്രദ്ധിക്കുന്നില്ല. 


Also Read:  Retirement Age Update: സർക്കാർ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വർദ്ധിച്ചേക്കാം, പുതിയ പദ്ധതിയുമായി കേന്ദ്രം 
 
ടൂറിസം വിസ ഉള്ള ഒരു വ്യക്തിയ്ക്ക് ഒരു വർഷത്തിനിടയിൽ എപ്പോൾ വേണമെങ്കിലും രാജ്യത്തേക്ക് വരികയും പുറത്തുപോവുകയും ചെയ്യാം. പക്ഷേ  ദിവസങ്ങളെല്ലാം കൂടി കൂട്ടിയാൽ 90 ദിവസത്തിൽ കൂടാൻ പാടില്ല.


കുടുംബ സന്ദർശന വിസ, ബിസിനസ് വിസ, സൗദി സ്വദേശികൾക്ക് അവരുടെ സുഹൃത്തുക്കളെ കൊണ്ട് വരാൻ അനുവദിക്കുന്ന വ്യക്തിഗത വിസ എന്നിവകളിൽ രാജ്യത്ത് പ്രവേശിക്കുന്നവർക്ക് വർഷം മുഴുവൻ താമസിക്കാൻ അനുവാദമുണ്ടായിരിക്കെയാണ് ടൂറിസം വിസക്ക് മാത്രം ഈ നിബന്ധനയുള്ളത്. മറ്റ് വിസിറ്റ് വിസകളിൽ നിന്ന് ടൂറിസം വിസയെ വ്യത്യസ്തമാക്കുന്ന ഈ പ്രത്യേകത അറിയാതെ ചിലരൊക്കെ വന്ന് കുടുങ്ങുന്ന അനുഭവങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.


ടൂറിസം വിസയൊഴികെ മേൽപ്പറഞ്ഞ മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകളിലെല്ലാം ഒരു വർഷം വരെ രാജ്യത്ത് തങ്ങാൻ കഴിയും. 90 ദിവസം പൂർത്തിയാകും മുമ്പൊന്ന് പുറത്തുപോയി വരണമെന്ന നിബന്ധന പാലിക്കണമെന്ന് മാത്രം. എന്നാൽ, ടൂറിസം വിസയ്ക്ക് ഈ സൗകര്യമില്ല. ഇതറിയാതെ പലരും സൗദിയില്‍ വന്നു കുടുങ്ങാറുണ്ട്. 


ടൂറിസം വിസ സംബന്ധിച്ച അറിയിപ്പുകളിൽ  ഇക്കാര്യം പറയുന്നുണ്ട് എങ്കിലും പലരും അത് ശ്രദ്ധിക്കുന്നില്ല. ഒരു വർഷത്തിനിടയിൽ എപ്പോൾ വേണമെങ്കിലും രാജ്യത്തേക്ക് വരികയും പോവുകയും ചെയ്യാം. പക്ഷേ അങ്ങനെ വരുന്ന ദിവസങ്ങളെല്ലാം കൂടി കൂട്ടിയാൽ 90 ദിവസത്തിൽ കൂടാൻ പാടില്ല. അതായത് ടൂറിസം വിസയിൽ വന്ന് ഒറ്റത്തവണയായി 90 ദിവസം വരെ തങ്ങാം, അല്ലെങ്കിൽ അത് പല തവണയായി വരികയും പോകുകയും ചെയ്യാം. ഇത് 90 ദിവസത്തിൽ കൂടിയാൽ രാജ്യത്തിന് അകത്താണെങ്കിൽ പിന്നീടുള്ള ഓരോ ദിവസത്തിനും 100 സൗദി റിയാൽ വെച്ച് പിഴ നൽകേണ്ടി വരും. ഈ തുക അടച്ചതിന് ശേഷമേ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി രാജ്യം വിടാനാകൂ.