ഒമാനില്‍ റംസാന്‍ നാളെ; മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന്
ഞായറാഴ്ച വൈകിട്ട് മാസപ്പിറവി ദൃശ്യമായതിനെത്തുടര്‍ന്ന് ഒമാന്‍ ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും റമസാന്‍ വ്രതാരംഭം കുറിച്ചു. ഒമാനില്‍ നാളെയാണ് റമസാന്‍ ഒന്ന്. ഇനി പ്രാര്‍ഥനയുടെയും സമര്‍പ്പണത്തിന്‍റെയും ദിനരാത്രങ്ങളാണ് ഗള്‍ഫിനെ കാത്തിരിക്കുന്നത്.
സൌം എന്ന അറബി വാക്കിന് സംയമനം അഥവാ വിട്ടുനില്‍ക്കല്‍ എന്നാണര്‍ഥം. നിഷിദ്ധമായ എല്ലാ കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുകയാണ് നോമ്പ്. അന്ന പാനീയങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതിലൂടെ സഹജീവിയുടെ യാതനകള്‍ അറിയുന്നു. മാനവരാശിക്ക് വഴികാട്ടിയായി ഖുര്‍ആന്‍ അവതരിപ്പിച്ച മാസം കൂടിയാണ് റംസാന്‍. ഇതിലൂടെ സംയമനത്തിന്‍റെ സംസ്കാരമാണ് പരിശീലിപ്പിക്കുന്നത്.
രാവിലത്തെ വൃത വിശുദ്ധിക്കൊപ്പം രാത്രിയിലെ താറാവീഹ് നമസ്‌കരം റമദാനിലെ മാത്രം പ്രത്യേകതയാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലെ അന്തരം ഒഴിവാക്കാന് തനിക്കുളളതില്‍ നിന്നും ഒരു വിഹിതം ദാനമായി നല്‍കുന്നു.