UAE News: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ചവർക്ക് സഹായവുമായി പ്രവാസി സംഘടന രംഗത്ത്
Wayanad Landslide: 10 വീടുകളും ആദ്യ ഗഡു ധനസഹായമായി 5,00,000 രൂപയും നൽകാനാണ് സംഘടനാ തീരുമാനിച്ചിരിക്കുന്നത്.
ദുബൈ: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ചവർക്കും വീട് നഷ്ടപ്പെട്ടവർക്കും സഹായവുമായി പ്രവാസി സംഘടന ഇൻകാസ് യുഎഇ രംഗത്ത്.
Also Read: കരുതലായി അന്യഭാഷാ താരങ്ങളും; വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന
10 വീടുകളും ആദ്യ ഗഡു ധനസഹായമായി 5,00,000 രൂപയും നൽകാനാണ് സംഘടനാ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ദുരന്തബാധിതര്‍ക്ക് വിവിധ മേഖലകളില്‍ നിന്നും സഹായം ഒഴുകുകയാണ്. വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് എഐവൈഎഫ് അറിയിച്ചിട്ടുമുണ്ട്.
Also Read: ശനിയുടെ ചലന മാറ്റം നൽകും അടിപൊളി രാജയോഗം; ഇവർക്കിനി സമ്പത്തിൽ ആറാടാം!
വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കുമെന്നാണ് എഐവൈഎഫ് അറിയിച്ചിരിക്കുന്നത്. കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് വയനാട്ടിൽ ഉണ്ടായിരിക്കുന്നത്. വയനാടിനെ വീണ്ടെടുക്കാൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുമെന്നും. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പാക്കേജുകള്‍ക്കൊപ്പം തന്നെ ഇത് പൂര്‍ത്തീകരിക്കുമെന്നും എഐവൈഎഫ് നേതാക്കൾ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.