India-Kuwait Travel update: ഇന്ത്യ-കുവൈറ്റ് എയര്‍ ബബിള്‍ കരാറായി, ആദ്യ വിമാനം നാളെ
ഇന്ത്യ, കുവൈറ്റ് എയര്‍ ബബിള്‍ കരാര്‍ അനുസരിച്ച് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാനസര്‍വീസിന് നാളെ മുതല്‍ തുടക്കമാവും.
Kuwait City: ഇന്ത്യ, കുവൈറ്റ് എയര്‍ ബബിള്‍ കരാര്‍ അനുസരിച്ച് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാനസര്‍വീസിന് നാളെ മുതല്‍ തുടക്കമാവും.
എയര്‍ ബബിള്‍ കരാര്‍ അനുസരിച്ച് ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസിന് ആഴ്ചയില്‍ 5528 സീറ്റ് ആണ് കുവൈറ്റ് ഡിജിസിഎ അനുവദിച്ചിരിയ്ക്കുന്നത്. ആദ്യ വിമാനം വ്യാഴാഴ്ച കൊച്ചിയില്‍ നിന്ന് ആരംഭിക്കും.
ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടിയതിനാല്‍ എയര്‍ ബബിള്‍ സംവിധാനത്തിലൂടെയാകും സര്‍വീസ് നടത്തുക. 1,15,000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Also Read: Saudi Competency Test: വിദേശികള്‍ക്കുള്ള തൊഴില്‍ പരീക്ഷയുടെ രണ്ടാം ഘട്ടം ആരംഭിച്ചു
അതേസമയം, അനുവദിച്ചിരിയ്ക്കുന്ന 5528 സീറ്റില്‍ പകുതിയോളം സീറ്റുകള്‍ കുവൈറ്റ് വിമാനക്കമ്പനികളായ കുവൈറ്റ് എയര്‍വേയ്‌സും ജസീറ എയര്‍വേയ്‌സും വീതിച്ചെടുക്കും. ഇന്ത്യന്‍ വിമാന കമ്പനികളുടെ സീറ്റ് വിഹിതം തീരുമാനിക്കാന്‍ ഇന്ത്യന്‍ വ്യോമയാന വകുപ്പിന് അയച്ച കത്തില്‍ കുവൈറ്റ് വ്യോമയാന വകുപ്പ് മേധാവി യൂസുഫ് അല്‍ ഫൗസാന്‍ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...