India UAE Flight Service : ഇന്ത്യയിൽ നിന്ന് യുഎഇലേക്ക് ഈ മാസം അവസാനം വരെ വിമാന സർവീസ് ഇല്ലയെന്ന് എത്തിഹാദ്
ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസും 31 വരെ നിർത്തലാക്കിയെന്ന് വിമാന കമ്പനി സ്ഥിരീകരിച്ചു.
Dubai : ഇന്ത്യയിൽ നിന്ന് യുഎഇലേക്ക് നേരിട്ടുള്ള വിമാന സർവീസ് ഈ മാസം 31 വരെ ഇല്ലയെന്ന് Abu Dhabi കേന്ദ്രമായി പ്രവർത്തിക്കുന്ന വിമാന കമ്പനി എത്തിഹാദ് അറിയിച്ചു. ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസും 31 വരെ നിർത്തലാക്കിയെന്ന് വിമാന കമ്പനി സ്ഥിരീകരിച്ചു.
രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ എമിറേറ്റ്സ് ഉൾപ്പെടെ ചില വിമാന കമ്പിനികൾ ഇന്ത്യ യുഎഇ ഫ്ളൈറ്റനുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു. എന്നാൽ ആഗോളതലത്തിൽ ഡെൽറ്റ വേരിയന്റിന് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് പുനഃരാരംഭിക്കുന്ന തീരുമാനങ്ങളിൽ നിന്ന് UAE പിൻവാങ്ങുകയായിരുന്നു.
ALSO READ : UAE: ജൂലൈ 21 വരെ വിമാന സര്‍വീസുകളുണ്ടാകില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ്
ഒരു ഉപഭോക്താവ് ചോദിച്ചതിന് മറുപടി നൽകവെയാണ് എത്തിഹാദ് ഇക്കാര്യം അറിയിച്ചത്. യുഎഇ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം ഇന്ത്യയിൽ നിന്ന് യുഎഇലേക്കുള്ള എത്തിഹാദിന്റെ സർവീസ് ജൂലൈ 31 വരെ നിർത്തിവെച്ചുയെന്നാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം UAE സ്വദേശികൾക്കും, UAE Golden Visa ഉള്ളവർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും യുഎഇലേക്ക് വരുന്നതിൽ വിലക്കില്ല. അതിനിടെ നേരത്തെ ഇന്ത്യയിൽ നിന്ന് യുഎഇലേക്കുള്ള വിമാന സർവീസിന്റെ ബുക്കിങ് എമിറേറ്റ്സ് ഉൾപ്പെടെ വിമാന കമ്പിനികൾ ആരംഭിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...