Qatar News: ഖത്തറിലെ സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണം ഖത്തർ എനർജിക്ക് കീഴിലെ കമ്പനികളെ ബാധിക്കില്ല!
Indigenization In Private Companies: സ്വകാര്യ മേഖലയിൽ സ്വദേശിവത്കരിക്കപ്പെട്ട തസ്തികകളിലേക്ക് സ്വദേശി ഉദ്യോഗാർത്ഥികളില്ലെങ്കിൽ ഖത്തരി വനിതകളുടെ കുട്ടികൾക്ക് മുൻഗണന നൽകണം.
ദോഹ: ഖത്തറിലെ സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണം ഖത്തർ എനർജിക്ക് കീഴിലെ കമ്പനികൾക്ക് ബാധകമാകില്ലെന്ന് റിപ്പോർട്ട്. സ്വദേശിവത്കരണത്തിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ 10 ലക്ഷം റിയാൽ പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
Also Read: നാലാമത് റെഡ് സീ ഫിലിം ഫെസ്റ്റിവൽ ജിദ്ദയിൽ; ഡിസംബർ 5 മുതൽ 14 വരെ
ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സ്വകാര്യ കമ്പനികളിലെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനത്തിലാണ് പങ്കുവെച്ചിരിക്കുന്നത്. ഖത്തർ എനർജിക്ക് കീഴിലുള്ള പെട്രോളിയം, ഫീൽഡ് ഡെവലപ്മെന്റ്, പെട്രോ കെമിക്കൽ വ്യവസായ മേഖലയിലെ പര്യവേക്ഷണം, പ്രൊഡക്ഷൻ ഷെയറിങ്, ജോയിന്റ് വെന്റ്വർ കരാറുകൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് നിയമം ബാധകമല്ല,
Also Read: എഡിഎം നവീൻ ബാബുവിന്റെ മരണം: യാത്രയയപ്പ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ദിവ്യ
സ്വകാര്യ മേഖലയിൽ സ്വദേശിവത്കരിക്കപ്പെട്ട തസ്തികകളിലേക്ക് സ്വദേശി ഉദ്യോഗാർത്ഥികളില്ലെങ്കിൽ ഖത്തരി വനിതകളുടെ കുട്ടികൾക്ക് മുൻഗണന നൽകണമെന്നും നിർദ്ദേശമുണ്ട്. സ്വദേശി വത്കരണം നടപ്പാക്കാതെ തെറ്റായ വിവരങ്ങൾ നൽകുന്ന കമ്പനികൾക്കെതിരെ കർശന നടപടികളുണ്ടാകുമെന്നും. മൂന്ന് വർഷം തടവും പത്ത് ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷയെന്നും അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.