സൗദി: സൗദി അറേബ്യയുടെ എണ്ണ ഉല്‍പാദന കേന്ദ്രമായ അരാംകോ ആക്രമണത്തില്‍ ഇറാൻ പരമോന്നത നേതാവിനും പങ്കെന്ന് റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

യെമെനിലെ ഹൂതി വിമതർ നടത്തിയ ആക്രമണത്തിന് ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖമേനി അനുമതി നൽകിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 


ഇറാന്‍റെ ഇടപെടൽ പുറത്തറിയാത്ത തരത്തിൽ ആക്രമണം നടത്തണമെന്ന നിബന്ധനയിലായിരുന്നു ഇതെന്ന് യുഎസ് മാധ്യമം സിബിഎസ്. ന്യൂസ് റിപ്പോർട്ടുചെയ്തു.


ഇറാന്റെ അവാസ് വ്യോമാസ്ഥാനത്ത് റവല്യൂഷണറി ഗാർഡ് സൈനികർ ആക്രമണത്തിന് തയ്യാറെടുപ്പ് നടത്തുന്നതിന്‍റെ ഉപഗ്രഹദൃശ്യങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും ഇത് ഇറാനെതിരേയുള്ള ശക്തമായ തെളിവാകുമെന്നും യു.എസ്. ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.


ഇറാനെതിരേയുള്ള തെളിവുകൾ അടുത്തയാഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ പുറത്തുവിടുമെന്നും യു.എസിലെ മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എ.എഫ്.പി.യോട് പറഞ്ഞു.


സെപ്റ്റംബാര്‍ 16 പുലര്‍ച്ചെ നാലോടെ നടന്ന ഡ്രോണ്‍ ആക്രമണത്തിന്‍റെ ഹൂതികള്‍ ഏറ്റെടുത്തിരുന്നെങ്കിലും ഇതിന് പിന്നില്‍ ഇറാനാണെന്ന് ആരോപിച്ച് അമേരിക്ക നേരത്തെ രംഗത്തെത്തിയിരുന്നു.


സൗദിയിലെ ഏറ്റവും വലിയ എണ്ണ ഉത്പാദന കേന്ദ്രങ്ങളായ അരാംകോയില്‍ നടന്ന ഡ്രോണ്‍ ആക്രമണം എണ്ണ ഉത്പാദനത്തെ സാരമായി ബാധിച്ചിരുന്നു.