റിയാദ്: ഭൂമിയിലെ ഏറ്റവും ഉയർന്ന താപനില കഴിഞ്ഞ ദിവസം കുവൈത്തിലും സൗദിയിലും രേഖപ്പെടുത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

കുവൈത്തിൽ സൂര്യാഘാതമേറ്റ് ഒരാൾ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. തുറസായ സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെയാണ് ഇയാൾക്ക് സൂര്യാഘാതമേറ്റത്


കുവൈത്തിൽ കഴിഞ്ഞ ദിവസം തണലത്ത് 52.2 ഡിഗ്രിയും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നിടത്ത് 63 ഡിഗ്രിയും രേഖപ്പെടുത്തി. അതേസമയം സൗദിയിലെ അൽ മജ്മായിൽ കഴിഞ്ഞ ദിവസം 55 ഡിഗ്രിയായിരുന്നു താപനില. ഈ വേനല്‍ക്കാലം മുഴുവന്‍ ഇതേ അവസ്ഥയില്‍ തന്നെയായിരിക്കുമെന്നാണ് കരുതുന്നത്. ഖത്തര്‍, ബഹ്‌റൈന്‍, യു.എ.ഇ തുടങ്ങിയ സ്ഥലങ്ങളിലും ഇതേ താപനില ഉയരുമെന്നാണ് കാലാവസ്ഥാ വെബ്‌സൈറ്റുകള്‍ പ്രവചിക്കുന്നത്.


കുവൈത്തിലും സൗദിയിലും ഉഷ്ണതംരഗവും അനുഭവപ്പെടുന്നുണ്ട്. ഈ വർഷം ഗർഫ് രാജ്യങ്ങളിലെല്ലാം കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് റിപ്പോർട്ട്. ഖത്തർ, ബഹറിൻ, യുഎഇ എന്നിവിടങ്ങളിലെല്ലാം കനത്ത ചൂടാണ് രേഖപ്പെടുത്തുന്നത്.


ഇവിടങ്ങളിൽ ഉയർന്ന അളവിലുള്ള ഹ്യുമിഡിറ്റിയും അനുഭവപ്പെടുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ വേനൽക്കാലം തുടങ്ങുന്നത് ജൂൺ 21 മുതലാണ്. എന്നാൽ അതിനുമുമ്പ് തന്നെ കനത്ത ചൂട് സൗദിയിലും കുവൈത്തിലുമൊക്കെ അനുഭവപ്പെട്ടു തുടങ്ങി.


കുവൈറ്റില്‍ ഈ വേനലില്‍ കനത്ത ചൂടായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. അടുത്തമാസം സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നിടത്ത് 68 ഡിഗ്രിവരെയായി ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ പ്രവചിക്കുന്നു.


ഇറാഖിലെ തെക്കന്‍ പ്രവിശ്യയായ മേസാനില്‍ 55.6 ഡിഗ്രി സെല്‍ഷ്യസാണ് റിപ്പോര്‍ട്ട് ചെയ്തത്.