മസ്‍കറ്റ്: HM’s Accession Day: ഒമാൻ ഭരണാധികാരിയായ സുൽത്താൻ ഹൈതം ബിൻ താരിഖ് ബിൻ തൈമൂർ അൽ സൈദ് രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തതിന്റെ മൂന്നാം വാർഷികം പ്രമാണിച്ച് ജനുവരി 12 ന് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: യുഎഇയിൽ ഇന്‍ഷുറന്‍സ് നിബന്ധന പ്രാബല്യത്തില്‍; പാലിക്കാത്തവര്‍ക്ക് പിഴ


രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്കൊപ്പം മറ്റ് നിയമ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും ജനുവരി 12 ന് ഔദ്യോഗിക അവധിയായിരിക്കുമെന്ന് സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഉത്തരവിൽ അറിയിച്ചിട്ടുണ്ട്. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഒമാനിലെ ഔദ്യോഗിക അവധി ദിനങ്ങള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവില്‍ ഒമാനിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും പൊതു മേഖലയ്ക്കുമൊപ്പം സ്വകാര്യ മേഖലയ്ക്കും ബാധകമായ അവധി ദിനങ്ങൽ വ്യക്തമാക്കിയിട്ടുണ്ട്. 


അഭ്യൂഹങ്ങള്‍ക്ക് വിരാമം.. റൊണാള്‍ഡോ ഇനി സൗദി അല്‍ നസറില്‍


Cristiano Ronaldo in Al Nassr: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബായ അല്‍ നസറുമായി കരാര്‍ ഒപ്പുവെച്ചതായി റിപ്പോർട്ട്. പരസ്യവരുമാനമടക്കം 200 മില്യണ്‍ ഡോളര്‍ (ഏകദേശം 1950 കോടി രൂപ) വാര്‍ഷിക വരുമാനത്തോടെ രണ്ടര വര്‍ഷത്തേയ്ക്കാണ് കരാര്‍ തയ്യാറായിരിക്കുന്നത്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഈ ചരിത്ര നീക്കം അല്‍ നസര്‍ ക്ലബ് പങ്കുവെച്ചിട്ടുണ്ട്. 


Also Read: ഒന്ന് പൊക്കാൻ ശ്രമിച്ചതാ.. ദേ കിടക്കുന്നു വധുവും വരനും..! വീഡിയോ വൈറൽ 


ടീം റൊണാള്‍ഡോയുടെ വരവ് ക്ലബിന് മാത്രമല്ല രാജ്യത്തിനും ഗുണം ചെയ്യുമെന്നാണ് ട്വീറ്റ് വ്യക്തമാക്കിയിരിക്കുന്നത്.  ട്വീറ്റിൽ ക്ലബിന്റെ ഏഴാം നമ്പര്‍ ജേഴ്‌സിയും കയ്യിലേന്തിയുള്ള റൊണാള്‍ഡോയുടെ ചിത്രവും ടീം പങ്കുവെച്ചിട്ടുണ്ട്. കരാർ ജനുവരി ഒന്നുമുതലാണ് പ്രാബല്യത്തില്‍ വരുന്നത്. ചരിത്രത്തിലെ റെക്കോര്‍ഡ് പ്രതിഫലമാണ് സൂപ്പര്‍ താരത്തിന് ലഭിക്കുന്നത്. ലോകകപ്പ് മത്സരങ്ങള്‍ക്കിടെയാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ അവസാനിപ്പിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.