ജോലി നഷ്ടപ്പെട്ട മലയാളിയെ ഭാഗ്യദേവത കനിഞ്ഞു...
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ സമ്മാനമടിച്ചത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിക്കാനിരുന്ന അജിത്ത് നരേന്ദ്രനാണ്.
ദുബായ്: ജോലി നഷ്ടപ്പെട്ട മലയാളിയെ ഭാഗ്യദേവത കനിഞ്ഞു. കേൾക്കുമ്പോൾ ഒന്നും മനസിലാകുന്നില്ല എങ്കിലും സംഭവം സത്യമാണ്.
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ സമ്മാനമടിച്ചത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിക്കാനിരുന്ന അജിത്ത് നരേന്ദ്രനാണ്. തൃശൂർ സ്വദേശിയായ സുഹൃത്തുമായി ചേർന്നാണ് അജിത്ത് ടിക്കറ്റ് എടുത്തത്. 10 ലക്ഷം ഡോളർ അതായത് 7.61 കോടി രൂപയുടെ സമ്മാനമാണ് അജിത്തിന് അടിച്ചിരിക്കുന്നത്.
Also read: .മലയാളത്തിന്റെ സൂപ്പർസ്റ്റാറിന് ഇന്ന് 41-ാം വിവാഹ വാർഷികം
അജിത്ത് ദുബായിലെ മാരിയറ്റ് ഹോട്ടൽ ജീവനക്കാരനായിരുന്നു. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു അജിത്ത്. അതിനിടയിലാണ് ഭാഗ്യദേവത അജിത്തിനെ തേടിയെത്തിയിരിക്കുന്നത്.
രണ്ടും മൂന്നും സമ്മാനവും മലയാളികൾക്കാണ്. കോറോണ പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തോടെയാണ് ഡ്യൂട്ടി ഫ്രീ എക്സിക്യൂട്ടീവ് വൈസ് ചെയർമാനും സിഇഒയുമായ കോം മക്ലോലിൻ നറുക്കെടുപ്പ് നടത്തിയത്.