ദുബായ്:  പ്രവാസി മലയാളിക്ക് യുഎഇയിൽ കോടികളുടെ ഭാഗ്യ സമ്മാനം.  എബ്രഹാം ജോയിക്കാണ് ഇന്നത്തെ ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 10 ലക്ഷം ഡോളർ അതായത് ഏഴുകോടിയിലധികം രൂപ സമ്മാനമായി ലഭിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ട്രേഡിംഗ് കമ്പനി നടത്തുന്ന എബ്രഹാം ജോയി മെയ് 27 നാണ് ഭാഗ്യം തേടിയെത്തിയ ഈ ടിക്കറ്റ് (Dubai Duty Free Raffle) എടുത്തത്.   എബ്രഹാം ജോയി പറയുന്നത് കഴിഞ്ഞ 35 വർഷമായി ദുബായിൽ ജീവിക്കുന്ന തനിക്ക് ഇതൊരു അത്ഭുതകരമായ വിജയമാണ് എന്നാണ്.


Also Read:   Covid Delta Variant:കുവൈറ്റിലും കോവിഡ് ഡെൽറ്റ വകഭേദം, അതീവ ജാഗ്രതയിൽ രാജ്യം


തനിക്ക് ലഭിച്ച സമ്മാനത്തിന് ദുബൈ ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി അറിയിച്ച അദ്ദേഹം സമ്മാനത്തുകയുടെ നല്ലൊരു പങ്ക് തന്റെ ബിസിനസിനായി ഉപയോഗപ്പെടുത്തുമെന്നും അതിൽ ഒരു പങ്ക് ദുബൈയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുമെന്നും പറഞ്ഞു. 


ഈ സമ്മാനം നേടുന്ന 180 മത്തെ ഇന്ത്യാക്കാരനാണ് എബ്രഹാം ജോയി.  ഇദ്ദേഹത്തിന് പുറമെ ഇന്ന് നടന്ന ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ മറ്റ് 3 പേർകൂടി ആഡംബര വാഹനങ്ങൾ സ്വന്തമാക്കിയിരുന്നു.    


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.