റിയാദ്: സൽമാൻ രാജാവിന്റെ അതിഥികളായി 1,000 വിദേശികൾക്ക് മക്കയിലെത്തി ഉംറ നിർവഹിക്കാൻ അവസരം ലഭിച്ചേക്കും. ഖാദിമുൽ ഹറമൈൻ ഹജ്ജ് ഉംറ പദ്ധതിക്ക് കീഴിലാണ് ഈ വർഷം വിവിധ രാജ്യക്കാരായ 1,000 ഉംറ തീർഥാടകർക്ക് അനുമതി നൽകുന്നത്.  ഈ പദ്ധതി നടപ്പാക്കുന്നത് മതകാര്യ വകുപ്പാണ്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുള്ള തീർത്ഥാടകർക്ക് ആതിഥ്യമരുളാൻ അനുമതി നൽകിയതിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും, മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലതീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് നന്ദി അറിയിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സൗദിയിൽ ആസ്ഥാനമില്ലാത്ത വിദേശ കമ്പനികൾക്ക് ഇനി സർക്കാർ കരാറുകളില്ല; നിർണ്ണായക തീരുമാനത്തിന് തുടക്കം


ഇസ്‌ലാമിനേയും മുസ്‌ലിംങ്ങളേയും സേവിക്കുന്നതിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്‌ലിംകൾ തമ്മിലുള്ള സാഹോദര്യ ബന്ധം ശക്തിപ്പെടുത്തുന്നതിലും ഇസ്‌ലാമിക പ്രവർത്തന മേഖലകളിലെ ആളുകളുമായി ഫലപ്രദമായ ആശയവിനിമയം നടത്തുന്നതിനുമുള്ള ഭരണാധികാരികളുടെ മഹത്തായ ശ്രദ്ധയെ സ്ഥിരീകരിക്കുന്നതാണിതെന്നും മതകാര്യവകുപ്പ് മന്ത്രി അറിയിച്ചു. ഉംറ നിർവഹിക്കുന്നതിനും മദീന മസ്ജിദുന്നബവി സന്ദർശിക്കുന്നതിനും മുസ്ലിം ലോകത്തെ സ്വാധീനമുള്ള വ്യക്തികൾ, പ്രമുഖർ, പണ്ഡിതന്മാർ, ശൈഖുകൾ, യൂണിവേഴ്‌സിറ്റി, ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസർമാർ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള 1,000 പ്രമുഖ ഇസ്‌ലാമിക വ്യക്തിത്വങ്ങൾക്കാണ് ഖാദിമുൽ ഹജ്ജ് ഉംറ പദ്ധതിക്ക് കീഴിൽ ആതിഥ്യമരുളുകയെന്നും മതകാര്യ വകുപ്പ് മന്ത്രി വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.