Kuwait: കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു, 1,271 പേര്‍ക്കുകൂടി പുതുതായി രോഗം
കുവൈത്തില്‍ കോവിഡ് വ്യാപനത്തില്‍ കുറവില്ല, കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രതിദിന കേസുകള്‍ ആയിരത്തില്‍ അധികമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
Kuwait City: കുവൈത്തില്‍ കോവിഡ് വ്യാപനത്തില്‍ കുറവില്ല, കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രതിദിന കേസുകള്‍ ആയിരത്തില്‍ അധികമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി 1,271 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ, കുവൈത്തില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,30,821 ആയി. ഇന്ന് പുതിയതായി 10 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,308 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1308 പേര്‍ കുവൈത്തില്‍ കോവിഡ് മുക്തരായി. ഇതുവരെ 2,15,250 പേരുടെ രോഗം ഭേദമായിട്ടുണ്ട്.
Also read: ഒമാനിൽ പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കും, രേഖകൾ ഇലാത്തവർ ചെയ്യേണ്ടത് ഇത്രമാത്രം
ആകെ കോവിഡ് ബാധിതരില്‍ 93.25% പേരും രോഗമുക്തരായി. 14,263 പേര്‍ നിലവില്‍ ചികിത്സയിലാണ്. 13.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
അതേസമയം, കോവിഡ് മുന്‍നിര പോരാളികള്‍ക്ക് ബോണസ് നല്‍കാനൊരുങ്ങുകയാണ് കുവൈത്ത് സര്‍ക്കാര്‍. ഇതിനായി 600 ദശലക്ഷം ദീനാര്‍ സര്‍ക്കാര്‍ വകയിരുത്തും. ഇതിനായി പ്രത്യേക നിയമനിര്‍മാണം നടത്തുമെന്നുമാണ് റിപ്പോര്‍ട്ട്.
കോവിഡ് മഹാമാരി നേരിടാന്‍ സ്വന്തം ജീവന് പണയപ്പെടുത്തി സേവനത്തിലേര്‍പ്പെട്ട ആരോഗ്യ ജീവനക്കാര്‍ക്ക് രാജ്യത്തിന്റെ അംഗീകാരം കൂടിയാകും ബോണസ്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.