26 ജഡ്ജിമാര്‍ക്ക് കോവിഡ്
കുവൈത്തില്‍ 26 ജഡ്ജിമാര്‍ക്ക് കോവിഡ് (COVID-19) സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.
Kuwait City: കുവൈത്തില്‍ 26 ജഡ്ജിമാര്‍ക്ക് കോവിഡ് (COVID-19) സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.
മുന്‍പ് 10 അഭിഭാഷകര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതാണ് ജഡ്ജിമാര്‍ക്കും വൈറസ് ബാധയേല്‍ക്കാന്‍ കാരണമെന്നാണ് സൂചന. എന്നാല്‍, ഇക്കാര്യം ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല.
ഒരേസമയം ഇത്രയധികം ജഡ്ജിമാര്‍ക്ക് രോഗബാധയേറ്റ സാഹചര്യത്തില്‍ സെഷനുകള്‍ വെട്ടിക്കുറക്കുമെങ്കിലും കോടതി പ്രവര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Also read: ലിംഗ വേതന വ്യത്യാസം നിര്‍ത്തലാക്കി, സ്ത്രീ പുരുഷ ജീവനക്കാര്‍ക്ക് ഇനി തുല്യ വേതനം...!!
രോഗവ്യാപനം കോടതി വിചാരണയെ തടസ്സപ്പെടുത്തുകയില്ല. പക്ഷേ അവ വൈകിയേക്കാം, കാരണം രോഗബാധിതരായ ജഡ്ജിമാരുടെ അഭാവത്തില്‍ നിയമിക്കപ്പെട്ട ജഡ്ജിമാര്‍ക്ക് മറ്റ് സെഷനുകളുണ്ട്, ഒരേ ദിവസം രണ്ട് സെഷനുകൾ നടത്താൻ കൂടുതൽ സമയം ആവശ്യമാണ്, ഒരു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു
അതേസമയം കുവൈത്തില്‍ 385 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 99,434 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ഞായറാഴ്ച 670 പേര് ഉള്‍പ്പെടെ 90,168 പേര് രോഗമുക്തി നേടി. മൂന്നുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 584 ആയി. ബാക്കി 8682 പേരാണ് ചികിത്സയിലുള്ളത്.