Kuwait Family Visa: ഫാമിലി വിസാ ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭിച്ച് കുവൈത്ത്, കഴിഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് ഫാമിലി വി​സാ ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അറിയിച്ചത്. എല്ലാ റെസിഡന്‍സി അഫയേഴ്സ് വകുപ്പുകളിലും ഞായറാഴ്ച മുതല്‍ പ്രവാസികളുടെ വിസാ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത് പുനരാരംഭിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  February 2024 Horoscope: പ്രമോഷൻ ലഭിക്കുമോ? കരിയറിൽ ഉയർച്ച താഴ്ച ഉണ്ടാകുമോ? ഫെബ്രുവരിയിലെ സാമ്പത്തിക, തൊഴിൽ ജാതകം അറിയാം 
 
അതേസമയം, പ്രവാസികളുടെ കുടുംബാംഗങ്ങള്‍ക്കുള്ള ഫാമിലി വിസ ചട്ടങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.  പുതിയ നിബന്ധനകള്‍  പ്രകാരം അ​പേ​ക്ഷ​ക​ർ​ക്ക് കു​റ​ഞ്ഞ ശ​മ്പ​ള ​നി​ര​ക്ക് 800 ദി​നാ​റും യൂണിവേ​ഴ്‌​സി​റ്റി ബി​രു​ദ​വും നി​ർ​ബ​ന്ധ​മാണ്.


Also Read:  Lucky Plant For Home: ഈ ചെടികള്‍ വീടിന്‍റെ പടിഞ്ഞാറ് ദിശയില്‍ നട്ടുനോക്കൂ, നിങ്ങളുടെ ഭാഗ്യം മാറി മറിയും!!  
 
കുവൈത്തിൽ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന, കുവൈത്തിൽ അല്ലെങ്കിൽ വിദേശത്ത് ജനിച്ച വ്യക്തികളെ (0-5 വയസ്) , ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റസിഡൻസ് അഫയേഴ്സിന്‍റെ ഡയറക്ടർ ജനറലിന്‍റെ അംഗീകാരത്തിന് വിധേയമായി, ശമ്പള നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം 2019ലെ ​മ​ന്ത്രി​ത​ല പ്ര​മേ​യം ആ​ർ​ട്ടി​ക്കി​ൾ 30ൽ ​അ​നു​ശാ​സി​ക്കു​ന്ന തൊ​ഴി​ൽ മേ​ഖ​ല​യി​ലു​ള്ള​വ​ർ​ക്കും ഇ​ള​വ് ല​ഭി​ക്കുമെന്നാണ് റിപ്പോര്‍ട്ട്.


ആർട്ടിക്കിൾ 30 പ്രകാരം യൂണിവേഴ്സിറ്റി ബിരുദ ആവശ്യകതയിൽ നിന്ന് ഒഴിവാക്കപ്പെട്ട തൊ​ഴി​ൽ മേ​ഖ​ല​കള്‍


ഗവൺമെന്‍റ് മേഖലയിലെ ഉപദേശകർ, ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ, വിദഗ്ധർ, നിയമ ഗവേഷകർ.


 ഡോക്ടർമാരും ഫാർമസിസ്റ്റുകളും ഉൾപ്പെടുന്ന മെഡിക്കൽ പ്രഫഷനലുകൾ.


 യൂണിവേഴ്സിറ്റി, കോളേജ്, ഉയർന്ന ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസർമാർ


 സ്കൂൾ അഡ്മിനിസ്ട്രേറ്റർമാർ, വൈസ് പ്രിൻസിപ്പൽമാർ, വിദ്യാഭ്യാസ ഉപദേഷ്ടാക്കൾ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ, സർക്കാർ മേഖലയിലെ ലബോറട്ടറി അറ്റൻഡന്‍റുകൾ.


സർവകലാശാലകളിലെ സാമ്പത്തിക ഉപദേഷ്ടാക്കൾ.


എൻജിനീയർമാർ.


പള്ളികളിലെ ഇമാമുമാര്‍


സർക്കാർ ഏജൻസികളിലെയും സ്വകാര്യ സർവ്വകലാശാലകളിലെയും ലൈബ്രേറിയൻമാർ.


നഴ്സുമാർ, പാരാമെഡിക്കുകൾ, മെഡിക്കൽ ടെക്നീഷ്യൻമാർ, സാമൂഹിക സേവന പ്രവർത്തകർ എന്നിവരടക്കം  ആരോഗ്യ മന്ത്രാലയം ജീവനക്കാർ.


സർക്കാർ മേഖലയിലെ സാമൂഹിക പ്രവർത്തകരും മനഃശാസ്ത്രജ്ഞരും.


 പത്രപ്രവർത്തകർ, മാധ്യമ വിദഗ്ധർ, ലേഖകർ.


ഫെഡറേഷനുകളിലും ക്ലബ്ബുകളിലും കായിക പരിശീലകരും അത്ലീറ്റുകളും.


പൈലറ്റുമാരും ഫ്ലൈറ്റ് അറ്റൻഡന്‍റുമാരും.


ശ്മശാന തയ്യാറെടുപ്പുകൾക്കും സേവനങ്ങൾക്കും മേൽനോട്ടം വഹിക്കുന്ന പ്രഫഷണലുകൾ.


ഫാമിലി വിസയ്ക്കായി ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പാ​സ്​​പോ​ർ​ട്ട്, സി​വി​ൽ ഐ​ഡി കോ​പ്പി​ക​ൾ, മാ​സ ശ​മ്പ​ളം വ്യ​ക്ത​മാ​ക്കു​ന്ന വ​ർ​ക്ക് പെ​ർ​മി​റ്റ് കോ​പ്പി, അ​ത​ത് രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​വും കു​വൈ​ത്തി​ലെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​വും അ​റ്റ​സ്റ്റ് ചെ​യ്ത ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ്, റി​ലേ​ഷ​ൻ​ഷി​പ് അ​ഫി​ഡ​വി​റ്റ് എ​ന്നി​വ അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.