കുവൈറ്റ് സിറ്റി: കുവൈറ്റിൽ അനധികൃത താമസക്കാർക്ക് അനുവദിച്ച ഭാഗിക പൊതുമാപ്പ് (Amnesty) മെയ് 15 വരെ നീട്ടി. 2020 ജനുവരി ഒന്നിന് മുമ്പ് ഇഖാമ (Iqama) കാലാവധി കഴിഞ്ഞവർക്ക് പിഴയടച്ച് താമസരേഖ നിയമവിധേയമാക്കാനുള്ള അവസരമാണ് മെയ് 15 വരെ നീട്ടി നൽകിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏപ്രിൽ 15ന് അവസാനിക്കേണ്ട ഭാഗിക പൊതുമാപ്പാണ് (Amnesty) ഒരു മാസം കൂടി നീട്ടിയത്. ഡിസംബറിൽ ഒരു മാസം നൽകിയ പ്രത്യേക അവസരം വിവിധ ഘട്ടങ്ങളിലായി നീട്ടി നൽകുകയായിരുന്നു. ഭാഗിക പൊതുമാപ്പ് കാലാവധി കഴിഞ്ഞാൽ വ്യാപക പരിശോധനക്കാണ് ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നത്. പൊതുമാപ്പ് ഉപയോഗപ്പെടുത്താതെ അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ പരിശോധനയിലൂടെ പിടികൂടി നാടുകടത്താനാണ് തീരുമാനം.


ALSO READ: ഖത്തറിൽ കോവിഡ് രോഗികൾക്കായി ഒരു പുതിയ ഫീൽഡ് ആശുപത്രി കൂടി


1,80,000 പേർ രാജ്യത്ത് അനധികൃത താമസക്കാരായി ഉണ്ട് എന്നാണ് ആഭ്യന്തര മന്ത്രാലയത്തിൻറെ കണക്കുകൾ. വളരെ കുറച്ച് പേർ മാത്രമേ ഇതുവരെ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയിട്ടുള്ളൂവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.