Kuwait Fire Tragedy: മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു, ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
Kuwait Mishap: പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത നിലയിലാണെന്നാണ് റിപ്പോർട്ട്. തീപിടുത്തം നടന്നത് മലയാളി ഉടമയായ എന്‍ബിടിസിയുടെ കമ്പനിയുടെ ക്യാമ്പിലാണ്.
കുവൈത്ത്: കുവൈത്തിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ച 11 മലയാളികളില്‍ ഏഴുപേരെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. മരിച്ച 49 പേരിൽ 21പേരും ഇന്ത്യാക്കാരാണ്. ഇതില്‍ 11 പേര്‍ മലയാളികളാണെന്നാണ് ഇതുവരെ ലഭിക്കുന്ന വിവരം.
കാസർകോട് ചെർക്കള കുണ്ടടക്ക സ്വദേശി രഞ്ജിത്, കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജ്, വയ്യാങ്കര സ്വദേശി ഷമീർ, വെളിച്ചിക്കാല സ്വദേശി ലൂക്കോസ്, പത്തനംതിട്ട വാഴമുട്ടം സ്വദേശി മുരളീധരൻ, പന്തളം സ്വദേശി ആകാശ് ശശിധരൻ നായർ, കോന്നി അട്ടച്ചാക്കൽ സ്വദേശി സജു വർഗീസ്, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു എന്നീ ഏഴു മലയാളികളുടെ മൃതദേഹമാണ് നിലവിൽ തിരിച്ചറിഞ്ഞത്.
Also Read: 1 വർഷത്തിനു ശേഷം ഭദ്ര രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം അപാര നേട്ടവും!
പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത നിലയിലാണെന്നാണ് റിപ്പോർട്ട്. തീപിടുത്തം നടന്നത് മലയാളി ഉടമയായ എന്‍ബിടിസിയുടെ കമ്പനിയുടെ ക്യാമ്പിലാണ്. പരിക്കേറ്റ 46 പേർ നിലവില്‍ ചികിത്സിയിലുണ്ട്. ഇതിനിടെ കമ്പനിക്കെതിരെ കുവൈത്ത് സര്‍ക്കാര്‍ നിയമ നടപടി ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെട ഏകോപിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നത തല യോഗവും ചേര്‍ന്നിരുന്നു.
Also Read: ബുധൻ്റെ രാശിയിൽ ത്രിഗ്രഹിയോഗം; ഈ രാശിക്കാർക്കിനി ഉയർച്ചകൾ മാത്രം!
രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിദേശകാര്യ സഹമന്ത്രി കിർത്തി വർധൻ സിംഗ് ഇന്ന് രാവിലെ കുവൈത്തിലേക്ക് പോകും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം പ്രഖയ്‌പിച്ചിട്ടുണ്ട്. രണ്ട് ലക്ഷം രൂപയുടെ ധന സഹായമാണ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിക്കുക. അപകടത്തിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചിട്ടുണ്ട്. ഇന്ന് കുവൈത്തിലെത്തുന്ന വിദേശകാര്യ സംഘം സർക്കാരിന്റെ ഭാഗത്തുനിന്നും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുകയും മരിച്ചവരുടെ മൃതദേഹങ്ങൾ ഉടൻതന്നെ നാട്ടിലെത്തിക്കുകയും ചെയ്യാനുള്ള ഏർപ്പാടുകൾ നടത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.