കുവൈറ്റ്: സ്വകാര്യ സ്കൂളുകളിലെ ഫീസ് 25% കുറച്ചു
കോവിഡ് വ്യാപനം മൂലം സാധാരണ നിലയില്‍ സ്കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കാത്ത സാഹചര്യത്തില്‍ നിര്‍ണ്ണായക തീരുമാനവുമായി കുവൈറ്റ്...
കുവൈറ്റ് സിറ്റി: കോവിഡ് വ്യാപനം മൂലം സാധാരണ നിലയില്‍ സ്കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കാത്ത സാഹചര്യത്തില്‍ നിര്‍ണ്ണായക തീരുമാനവുമായി കുവൈറ്റ്...
കുവൈറ്റിലെ സ്വകാര്യ സ്കൂളുകളിലെ ഫീസ് 25% ശതമാനം കുറച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിറക്കി. സ്കൂളുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതു വരെ 2020-21 അധ്യയന വര്‍ഷത്തില്‍ ഓണ്‍ലൈനായി ക്ലാസുകള്‍ നടത്താന്‍ സ്കൂളുകള്‍ക്ക് നിര്‍ദേശവും നല്കി.
Also read: സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കോവിഡ് പരിശോധന സൗജന്യമാക്കി കുവൈറ്റ്
കൂടാതെ, ഫീസ് കുറച്ചത് സ്കൂളുകള്‍ നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ഓണ്‍ലൈന്‍ പഠനത്തിലെ നിലവാരം നിരീക്ഷിക്കാനും മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ അണ്ടര്‍ സെക്രട്ടറിക്ക് ചുമതലയും നല്കി. അധ്യയന വര്‍ഷത്തിനിടെ സ്കൂളുകള്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്. 2020-21 അധ്യയന വര്‍ഷ൦ സ്കൂള്‍ ഫീസില്‍ മാറ്റമുണ്ടാകില്ല എന്നും ഫീസ് കുറക്കാത്ത സ്കൂളുകള്‍ക്കെതിരെ മന്ത്രാലയം നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.