Kuwait City: വിസ നിയമങ്ങളില്‍  സമഗ്ര  മാറ്റവുമായി  കുവൈത്ത് (Kuwait) . വിസ മാറ്റത്തിന് അവസരമൊരുക്കി  പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

മറ്റ് മേഖലകളിലേക്ക്  മാറ്റുന്നതിന് വിലക്കുണ്ടായിരുന്ന ചില വിഭാഗങ്ങളെ വിലക്കില്‍ നിന്നും ഒഴിവാക്കി. മാന്‍പവര്‍ അതോറിറ്റി (Public Authority for Manpower)  ഡയറക്ടര്‍ അഹമ്മദ് അല്‍ മൂസയാണ് ഇത് സംബന്ധിച്ച  വിജ്ഞാപനം പുറപ്പെടുവിച്ചത്.


വ്യവസായം, കൃഷി, ഇടയര്‍, മത്സ്യബന്ധനം, സഹകരണ സൊസൈറ്റികളും യൂണിയനുകളും, സ്വതന്ത്ര വ്യാപാരമേഖലയില്‍ സ്ഥിതിചെയ്യുന്ന കമ്പനികള്‍,  സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, ഏജന്‍സികള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികള്‍ക്കും കുടുംബ വിസയില്‍ ഉള്ളവര്‍ക്കും വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുവദിക്കുന്നതിനാണ് പുതിയ നിയമ വഴി തീരുമാനമായത്.


അതേസമയം, വിസ ട്രാന്‍സ്ഫര്‍  (Visa transfer) ചെയ്യുന്നതിന് തൊഴിലുടമയുടെ അനുമതി ആവശ്യമാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ സംവിധാനം നിലനില്‍ക്കുമെന്ന് അതോറിട്ടി അധികൃതര്‍ വ്യക്തമാക്കി.


കോവിഡ് പ്രതിസന്ധി മൂലം  നിരവധി മേഖലകളില്‍ തൊഴിലാളിക്ഷാമം നേരിടുകയാണ്. തൊഴില്‍ വിപണിയിലെ ആവശ്യകത മുന്‍നിര്‍ത്തിയാണ് പുതിയ തീരുമാനം. മുന്‍പ്  ജോലി വിസയുടെ കാലാവധി തീരുന്നതിന് ഒരു വര്‍ഷം മുന്‍പ്  മാത്രമാണ്  വിസാമാറ്റത്തിന് അവസരമുണ്ടായിരുന്നത്.


Also read: Covid 19: UAE യിൽ 3,072 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു, 10 മരണം


 എന്നാല്‍ പുതിയ ആനുകൂല്യം സര്‍ക്കാര്‍ കരാര്‍ തൊഴിലാളികള്‍ക്കോ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കോ ബാധകമല്ല.  തങ്ങളുടെ മേഖലയിലുള്ള മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റം ആഗ്രഹിക്കുന്നവര്‍ക്കായി പുതിയ തീരുമാനം ഉടനുണ്ടാകുമെന്നാണ് സൂചന. ഒരു ചെറുകിട പദ്ധതിയില്‍നിന്ന് അതേപോലുള്ള മറ്റൊരു ചെറുകിട പദ്ധതിയിലേക്കാണ് മാറ്റം അനുവദിക്കുക. മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം മാത്രമായിരുന്നു മുന്‍കാലങ്ങളില്‍ ഇതുപോലുള്ള മാറ്റം അനുവദിച്ചിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.