കുവൈത്ത്: ഗാസയിലേക്ക് അഞ്ച് ആംബുലൻസുകൾ എത്തിച്ച് കുവൈത്ത്.  ഗാസയിലെത്തിയത് കുവൈത്ത് റെഡ് ക്രസന്‍റ് സൊസൈറ്റി നൽകുന്ന ആംബുലന്‍സുകളാണ്.  ആംബുലന്‍സുകള്‍ അവിടെ എത്തിയതായി ഗാസ മുനമ്പിലെ ആരോഗ്യ അധികൃതർ അറിയിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഒമാനിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 13 പേർ പിടിയിൽ!


ഇസ്രയേല്‍ ആക്രമണത്തിന് ശേഷം ഗാസ മുനമ്പിലേക്ക് ആംബുലൻസുകൾ എത്തിക്കുന്ന രാജ്യമാണ് കുവൈത്ത് എന്ന് ഗാസയില്‍ ഏയ്ഡ് റിസീവിംഗ് കമ്മിറ്റി തലവൻ ഡോ. മഹ്മ്മൂദ് ഹമ്മദ് വ്യക്തമാക്കി.  ഇതിനായി കുവൈത്ത് രാജ്യത്തിന്‍റെ അമീർ, സർക്കാർ, ജനങ്ങൾ, കുവൈത്ത് റെഡ് ക്രസന്‍റ് സൊസൈറ്റി, കുവൈത്ത് ചാരിറ്റബിൾ സൊസൈറ്റികൾ എന്നിവർക്ക് ഹമ്മദ് നന്ദി അറിയിച്ചു. 


Also Read: നവംബറിൽ രണ്ട് കിടിലം രാജയോഗങ്ങൾ; ഈ രാശിക്കാരുടെ തലവര തെളിയും!


ആംബുലൻസ് സേവനങ്ങള്‍ ഗാസയ്ക്ക് നിലവിലെ സാഹചര്യത്തില്‍ അത്യാവശ്യമായിരുന്നുവെന്നും  ഇസ്രായേല്‍ ആക്രമണത്തില്‍ 45 ആംബുലൻസുകള്‍  തകര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.  ഇതിനിടയിൽ ഗാസയിൽ പരിക്കേറ്റ പലസ്തീനികളെ ചികിത്സിക്കാൻ താൽപ്പര്യമുള്ള ആരോ​ഗ്യപ്രവർത്തകർക്കായി യുഎഇയിൽ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയതായി ആരോ​ഗ്യവകുപ്പ് വെള്ളിയാഴ്ച അറിയിച്ചിരുന്നു. സോഷ്യൽ മീഡിയയിലും അധികൃതർ രജിസ്ട്രേഷൻ ലിങ്ക് പങ്കുവെച്ചിട്ടുണ്ടെന്നാണ് വിവരം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.