ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്കി കുവൈറ്റ്
പ്രവാസികള്‍ക്കായി കുവൈറ്റിന്റെ ഓണസമ്മാനം; ഇന്ത്യയില്‍നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്കി കുവൈറ്റ് സര്‍ക്കാര്‍.
Kuwait City: പ്രവാസികള്‍ക്കായി കുവൈറ്റിന്റെ ഓണസമ്മാനം; ഇന്ത്യയില്‍നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്കി കുവൈറ്റ് സര്‍ക്കാര്‍.
ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന നിര്‍ണായക മന്ത്രിസഭാ യോഗത്തിലാണ് ഈ നിര്‍ണ്ണായകമായ തീരുമാനം കൈകൊണ്ടത്. ഈ വാര്‍ത്ത പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കും. ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് നേരിട്ട് പ്രവേശിക്കുവാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതോടെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന ആയിരക്കണക്കിന് പ്രവസികള്‍ക്ക് കുവൈറ്റിലേക്ക് മടങ്ങാനാകും.
കൂടാതെ, കുവൈറ്റ് (Kuwait )വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു. പ്രതിദിനം എത്തുന്ന യാത്രക്കാരുടെ എണ്ണം 7,500 ല്‍ നിന്നു 15,000 ആക്കി ഉയര്‍ത്തി.
Also Read: Kuwait: മടങ്ങിയെത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ക്വാറന്റൈന് കാലയളവിലും ശമ്പളം ലഭിക്കും
വ്യോമയാന വകുപ്പ് വിമാന കമ്പനികളില്‍ നിന്നു ലഭിക്കുന്ന അപേക്ഷ അനുസരിച്ചു ക്വോട്ട നിര്‍ണയിച്ചു നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ മടക്കം കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കും ക്വാട്ട അനുവദിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...