കുവൈറ്റ് സിറ്റി: ലൈസൻസ് വ്യവസ്ഥകൾ പാലിക്കാത്ത വിദേശികളായ 8000 പേരുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിച്ച് കുവൈറ്റ് സർക്കാർ. 2022 ജനുവരി മുതൽ ജൂൺ വരെയുള്ള കണക്ക് പ്രകാരമാണ് 8000 വിദേശികളുടേയും 50 കുവൈറ്റ് പാരൻമാരുടെ ലൈസൻസ് റദ്ദാക്കിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കാഴ്ചക്കുറവ്, മാനസിക പ്രശ്നങ്ങൾ എന്നിവ കാരണമാണ്  ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്   കുവൈത്ത് പൗരൻമാരുടെലൈസൻസുകൾ റദ്ദാക്കിയത്. കുവൈത്തിൽ വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കണമെങ്കിൽ അവർ ചെയ്യുന്ന ജോലി, ശമ്പളം, പ്രൊഫഷൻ, വിസയുടെ കാലാവധി, ആരോഗ്യം തുടങ്ങിയ നിരവധി ഘടകങ്ങൾ ഭരണകൂടം പരിഗണിക്കും.

Read Also: Crime News: ധനകാര്യ സ്ഥാപന ഉടമയെ ബൈക്കിടിച്ചു വീഴ്ത്തി സ്വർണ്ണവും രൂപയും തട്ടിയെടുത്തു; 3 പേർ അറസ്റ്റിൽ


ആഭ്യന്തരമന്ത്രാലയം വിവധ വകുപ്പുകളുമായി ഉണ്ടാക്കിയ ഏകോപനത്തിലൂടെയാണ് രാജ്യത്തെ വ്യവസ്ഥകൾ ലംഘിക്കുന്നവരുടെ  ഡ്രൈവിംഗ് ലൈസൻസ് സ്വമേധയാ അസാധുവാകുന്ന സംവിധാനം നടപ്പിൽ വരുത്തിയത്. പഠനം പൂർത്തിയാക്കിയ പ്രവാസി വിദ്യാർഥികളുടേയും, ഹോം ഡെലിവറി ചെയ്യുന്ന വീട്ടുജോലിക്കാരുടേയും ഡ്രൈവിംഗ് ലൈസൻസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. 


പ്രവാസികളുടെ ലൈസൻസ് അനുവദിക്കുന്നതിൽ പുതിയ മാനദണ്ഡം കൊണ്ട് വന്നിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ജനറൽ ട്രാഫിക് ഡയറക്ചറേറ്റ്, മാൻ പവർ അതോറിറ്റി, റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് എന്നീ വകുപ്പുകൾ ഇക്കാര്യത്തിൽ വലിയ പങ്ക് വഹിക്കുന്നതായി അധികൃതർ അറിയിച്ചു. 

Read Also: Vice Presidential Election 2022: ജഗ്ദീപ് ധൻഖർ v/s മാർഗരറ്റ് ആൽവ: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്


പ്രൊഫഷൻ അടിസ്ഥാനമാക്കി ലൈസൻസ് ലഭ്യമാകുന്ന വിദേശികൾക്ക് അവരുടെ പ്രൊഫഷൻ മാറുകയോ അവസാനിപ്പക്കുകയോ ചെയ്താൽ ലൈസൻസ് സ്വമേധയാ റദ്ദാകാനുള്ള സംവിധാനവും ഉണ്ട്. ലൈസൻസ് വിതരണത്തിലെ കൃത്രിമം കുറക്കുന്നതിനാണ് ഈ നടപടികൾ. നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ 2022 ലെ ലൈസൻസ് വിതരണത്തിന്റെ തോത് 50 ശതമാനമായി കുറഞ്ഞതായി കുവൈത്ത് ഭരണകൂടം വ്യക്തമാക്കുന്നു.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.