പ്രവാസികളുടെ ശ്രദ്ധയ്ക്ക് പാൻകാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള കാലാവധി നീട്ടിയിട്ടും നിങ്ങൾ ഇതുവരെയും ചെയ്തില്ലേ? എങ്കിൽ ബാങ്കിൽ പണം ഇടപാട് നടത്തുമ്പോൾ നിങ്ങൾക്ക് പല രീതിയിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരും. യുവ തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി ജൂൺ 30 ആയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ഇനിയും ഒരുപാട് ആളുകൾ ഇത് ഇപ്പോഴും ചെയ്തിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

സമയപരിധി കഴിഞ്ഞു എന്നതിനർത്ഥം ഇനി പാൻ ആധാറുമായി ബന്ധിപ്പിക്കാൻ കഴിയില്ല എന്നല്ല. പിഴയോടുകൂടി ഈ പ്രക്രിയ ചെയ്യാൻ ഇനിയും അവസരമുണ്ട്. എന്നാൽ ആക്ടീവ് ആകണമെങ്കിൽ 30 ദിവസമെങ്കിലും എടുക്കുമെന്ന് മാത്രം. ആദായനികുതി വകുപ്പ് ഇത്തരമൊരു പരിഷ്കാരം കൊണ്ടുവന്നത് പിന്നിൽ ഒരുപാട് ലക്ഷങ്ങൾ ഉണ്ട്. പ്രധാനമായും നികുതിവെട്ടിപ്പ് തടയുക പാൻ ഡ്യൂപ്ലിക്കേഷൻ ഒഴിവാക്കുക എന്നിവയാണ്. നിങ്ങളുടെ പാൻകാർഡ് പ്രവർത്തനരഹിതമായാൽ ഇനി ചെയ്യുന്ന ബാങ്കിംഗ് ഇടപാടുകളിൽ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.


ALSO READ: ട്രെയിൻ ടിക്കറ്റ് നിരക്കിൽ വമ്പൻ കിഴിവുമായി ഇന്ത്യൻ റെയിൽവേ; വന്ദേഭാരത് ഉൾപ്പടെ കുറയും


 പ്രധാനമായും ചുവടെ പറയുന്ന കാര്യങ്ങളിലാണ് നിങ്ങൾക്ക് തടസ്സങ്ങൾ നേരിടാൻ സാധ്യത


1) ക്രെഡിറ്റ് കാര്‍!ഡ്/ ഡെബിറ്റ് കാര്‍ഡ് എന്നിവ അനുവദിക്കുന്നതിനായി അപേക്ഷ നല്‍കുന്നത്.


2) ബാങ്കിംഗ് സ്ഥാപനത്തിലോ സഹകരണ ബാങ്കിലോ പുതിയ അക്കൗണ്ട് ആരംഭിക്കുന്നതിന് (ബേസിക് സേവിങ്‌സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ട് & പോയിന്റ് നമ്പര്‍ 12ല്‍ കൊടുത്തിട്ടുള്ള ടൈംഡിപ്പോസിറ്റ് അക്കൗണ്ട് ഒഴികെ)


3)  ഹോട്ടലിലോ റെസ്റ്റോറന്റിലോ 50,000 രൂപയിലധികമുള്ള ബില്ലില്‍ പണമായി നല്‍കുന്നതിന്


4) സെബിയുടെ കീഴിലുള്ള ഡിപ്പോസിറ്ററി, പാര്‍ട്ടിസിപ്പന്റ്, സെക്യുരിറ്റീസ് കസ്റ്റോഡിയന്‍ എന്നിവയ്ക്ക് കീഴില്‍ ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കുന്നതിന്.


5) 50,000 രൂപയിലധികം നല്‍കേണ്ടി വരുന്ന, വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രാ ഫീസ് പണമായി അടയ്ക്കുന്നതിനും വിദേശ കറന്‍സി വാങ്ങുന്നതിനായി 50,000 രൂപയിലധികം പണമായി നല്‍കുന്നതിനും


6) മ്യൂച്ചല്‍ ഫണ്ട് യൂണിറ്റുകള്‍ വാങ്ങുന്നതിനായി 50,000 രൂപയിലധികമുള്ള തുക, എഎംസി കമ്പനിക്ക് നല്‍കുന്നതിന്


7) കമ്പനികള്‍ പുറത്തിറക്കുന്ന ബോണ്ട്, ഡിബഞ്ചര്‍ എന്നിവ വാങ്ങുന്നതിനായി 50,000 രൂപയിലധികമുള്ള തുക നല്‍കേണ്ടി വന്നാല്‍.


8) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ബോണ്ടുകള്‍ 50,000 രൂപയിലധികമുള്ള തുകയ്ക്ക് വാങ്ങുന്നതിന്


9) ബാങ്കുകളിലോ സഹകരണ ബാങ്കുകളിലോ ഒരു ദിവസം 50,000 രൂപയിലധികമുള്ള തുക നിക്ഷേപിക്കുന്നതിന്.


10) ബാങ്കുകളിലോ സഹകരണ ബാങ്കുകളില്‍ നിന്നോ ബാങ്ക് ഡ്രാഫ്റ്റ്, പേ ഓ!ര്‍ഡര്‍, ബാങ്ക് ചെക്ക് പോലെയുള്ള മാര്‍ഗങ്ങളിലൂടെ ഒരു ദിവസം 50,000 രൂപയിലധികമുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന്.


11) 50,000 രൂപയിലധികമുള്ള ടൈം ഡിപ്പോസിറ്റ് അല്ലെങ്കില്‍ ഒരു സാമ്പത്തിക വര്‍ഷ കാലയളവില്‍ മൊത്തം 5 ലക്ഷത്തിലധികം ബാങ്ക്/ സഹകരണ ബാങ്ക്/ പോസ്റ്റ് ഓഫീസ്/ 2013 കമ്പനീസ് ആക്ടിന്റെ 406ആം ചട്ടത്തില്‍ പറയുന്ന നിധി (ചിട്ടി)/ ബാങ്ക് ഇതര ധനകാര്യ സ്ഥാപനം (എന്‍ബിഎഫ്‌സി) എന്നിവടങ്ങില്‍ നടത്തുന്ന നിക്ഷേപം.


12) റിസര്‍വ് ബാങ്കിന്റെ ചട്ടം 18 പ്രകാരം, പേയ്‌മെന്റ് & സെറ്റില്‍മെന്റ് സിസ്റ്റംസ് നിയമത്തിന് കീഴില്‍ വിശദമാക്കുന്ന പ്രീപെയ്ഡ് പണമിടപാടുകള്‍, പണമായോ ബാങ്ക് ഡ്രാഫ്റ്റായോ പേ ഓര്‍ഡറായോ ബാങ്ക് ചെക്കായോ, ബാങ്ക്/ സഹകരണ ബാങ്ക്/ മറ്റ് കമ്പനികള്‍ എന്നിവയിലേക്ക്, ഒരു സാമ്പത്തിക വര്‍ഷത്തിനിടയില്‍ ഒന്നോ ഒന്നിലധികമോ തവണയായി 50,000 രൂപയിലധികമായാല്‍.


13) ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം ഇനത്തില്‍, ഒരു സാമ്പത്തിക വര്‍ഷത്തിനിടയില്‍ 50,000 രൂപയിലധികം അടയ്ക്കുന്നതിന്.


14) ഒരു ലക്ഷം രൂപയിലധികമുള്ള, തുകയില്‍ ഓഹരി ഒഴികെയുള്ള മറ്റ് സെക്യൂരിറ്റികളുടെ കോണ്‍ട്രാക്ട് വില്‍ക്കുന്നതിനോ വാങ്ങുന്നതിനോ.


15) ഒരു ലക്ഷത്തിന് മുകളിലുള്ള തുകയില്‍ അണ്‍ലിസ്റ്റഡ് ഓഹരികള്‍ (സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാത്ത) വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.