Missile Attack In Israel : മിസൈൽ ആക്രമണം, ഇസ്രയേലിൽ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു; 2 മലയാളികൾക്ക് പരിക്ക്
Missile Attack In Israel : ലെബനൺ മേഖലയിൽ നിന്നാണ് മിസൈൽ ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
ടെൽ അവീവ് : ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. കൊല്ലം സ്വദേശിയായ പാറ്റ്നിബിൻ മാക്സ്വെല്ലാണ് കൊല്ലപ്പെട്ടത്. മിസൈൽ ആക്രമണത്തിൽ രണ്ട് മലയാളികൾക്ക് പരിക്കേറ്റു. ബുഷ് ജോസഫ് ജോർജ്, പോൾ മെൽവിൻ എന്നിവർക്കാണ് പരിക്കേറ്റതായിട്ടാണ് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. പോൾ മെൽവിൻ ഇടുക്കി സ്വദേശിയാണ്. ലെബനൺ മേഖലയിൽ നിന്നും വടക്കൻ ഇസ്രയേൽ അതിർത്തിയായ മാർഗലിയോട്ടിലാണ് മിസൈൽ ആക്രമണം ഉണ്ടായത്. ആകെ എട്ട് പേർക്കാണ് പരിക്കേറ്റിട്ടുള്ളത്.
ഇന്നലെ തിങ്കളാഴ്ച ഇസ്രയേൽ പ്രാദേശിക സമയം രാവിലെ 11 മണിയോടെയാണ് മിസൈൽ ആക്രമണം ഉണ്ടായത്. പരിക്കേറ്റ ബുഷിനെയും പോളിനെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്തും ശരീരത്തും പരിക്കേറ്റ ബുഷിനെ അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നിലവിൽ ബുഷിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടയുമെന്ന് വാർത്ത ഏജൻസി തങ്ങളുടെ വൃത്തത്തെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നു.
ALSO READ : Poisoned Chalice : കുർബ്ബാനയ്ക്കുള്ള വീഞ്ഞിൽ വിഷം കലർത്തി വൈദികനെ കൊലപ്പെടുത്താൻ ശ്രമം; പിന്നിൽ മാഫിയ
മെൽവിന് നിസാര പരിക്കുകളാണ് മിസൈൽ ആക്രമണത്തിൽ ഏറ്റിട്ടുള്ളതെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. വടക്കൻ ഇസ്രയേലിൽ മിസൈൽ ആക്രമണം ഉണ്ടായിയെന്നും അതിൽ ഒരു വിദേശിയും കൊല്ലപ്പെട്ടുയെന്നും ഏഴ് പരിക്കേറ്റതായിട്ടുമായിരുന്നു ഇസ്രയേൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. ഷെയ്ത് ഹെസ്ബൊള്ള സംഘടനയാണ് ഷെല്ലാക്രമണം നടത്തിയെന്നാണ് ഇസ്രയേൽ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.