മലയാള സിനിമാ താരം ലാലു അലക്സിന് യുഎഇ ഗോൾഡൻ വിസ. യുഎഇയിലെ ദുബായിൽ നടന്ന ചടങ്ങിൽ ദുബായ് എമിഗ്രേഷൻ ഉദ്യോഗസ്ഥൻ മുഹമ്മദ് അൽ റാഷിദ് നടൻ ലാലു അലക്സിന് 10 വർഷം കാലാവധിയുള്ള വിസ പതിച്ച പാസ്പോര്‍ട്ട് കൈമാറി. യുഎഇയുടെ അംഗീകാരം കൂടിയായ വിസ ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഗോൾഡൻ വിസ ഏറ്റവാങ്ങിയ ശേഷം ലാലു അലക്സ് പറഞ്ഞു. കലാ സാംസ്കാരിക രംഗങ്ങളിലടക്കം വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കാണ് യുഎഇയുടെ ദീർഘകാല വിസയായ ഗോൾഡൻ വിസ നൽകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുമ്പും മലയാള സിനിമാ താരങ്ങൾക്ക് ഗോൾഡൻ വിസ ലഭിച്ചിരുന്നു.  മോഹൻലാൽ, മമ്മൂട്ടി പൃത്വിരാജ്, ജയസൂര്യ, മനോജ് കെ ജയൻ, ഗായിക കെഎസ് ചിത്ര, മഞ്ജു വാര്യർ, മീന, ആശാ ശരത്, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, അമലാ പോള്‍, മീരാ ജാസ്മിൻ, അമലാ പോൾ, ലാൽജോസ്, നസ്രിയ നസീം, ആസിഫ് അലി, ദുൽഖർ സല്‍മാൻ, നിരവധി തമിഴ്, തെലുങ്ക്, ബോളീവുഡ് താരങ്ങൾ, പ്രമുഖ വ്യവസായികൾ തുടങ്ങി നിരവിധി പേർക്കാണ് ഗോൾഡൻ വിസ ലഭിച്ചിട്ടുള്ളത്. 


Read Also: NEET Exam: നീറ്റ് പരീക്ഷയ്ക്ക് ഗൾഫിൽ ആകെ എട്ട് കേന്ദ്രങ്ങൾ; യുഎഇയിൽ മൂന്ന്


തൊഴിൽ മേഖലകളിൽ കഴിവ് തെളിയിച്ചവർ മികച്ച വിദ്യാർത്ഥികൾ തുടങ്ങിയവർക്കും യുഎഇ ഗോൾഡൻ വിസ നൽകാറുണ്ട്. ആരോഗ്യ മേഖലയിലെ മഹത്തായ സേവനങ്ങളുടെ പശ്ചാത്തലത്തിൽ ഡോക്ടർമാർക്കും മുൻകാലങ്ങളിൽ ദീർഘകാല വിസ അനുവദിച്ചിട്ടുണ്ട്. 2018ൽ ആണ് ഈ വിസാ രീതി യുഎ സർക്കാർ ആരംഭിച്ചത്. ഇന്ത്യ അടക്കം യുഎഇയുമായി നയന്ത്ര, പ്രവാസി, വാണിജ്യ ബന്ധമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് കൂടുതലായും ഗോൾഡൻ വിസ ലഭിച്ചിട്ടുള്ളത്.

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
 


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.