കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക എക്സ്പോയായ ദുബായ് ജൈറ്റെക്സ് മേളയിൽ ഫണ്ടിംഗ് ഒരുക്കി സ്റ്റാർട്ടപ് കൂട്ടായമയായ “വൺട്രാപ്രണെർ” (1trepreneur). ആഗോള ടെലിവിഷൻ റിയാലിറ്റി ഷോ ഷാർക് ടാങ്ക് മാതൃകയിലാണ് മലയാളി സംരംഭകരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ ഫണ്ടിംഗ് ഒരുക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജൈറ്റെക്സിൽ പങ്കെടുക്കുന്ന സ്റ്റാർട്ടപ്പുകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന 10 സംഭരംഭകർക്കാണ് 10 ലക്ഷം മുതൽ 2 കോടി രൂപ വരെയുള്ള  ഫണ്ടിംഗ് ഒരുക്കുന്നത്. ആഗോള എക്സ്പോയുടെ ഭാഗമായി പ്രധാനവേദിയിൽ വെച്ച് നടക്കുന്ന ഓപ്പൺ പിച്ചിൽ തിരഞ്ഞെടുക്കപ്പെടുന്ന 10 സംഭരംഭകർക്ക് അവരുടെ ആശയം അവതരിപ്പിക്കാം. 


ദുബായ് ജൈറ്റെക്സ് മേളയിൽ ആയിരത്തോളം സംരഭകരാണ് പങ്കെടുക്കുക. ഇതിൽ നിന്നാകും 10 പേരെ ഓപ്പൺ പിച്ചിന് തിരഞ്ഞെടുക്കുന്നതെന്ന് എന്റർപ്രെണെർ സ്ഥാപകരിൽ ഒരാളായ ഇഹ്തിഷാം പുത്തൂർ  അറിയിച്ചു. സ്റ്റാർട്ടപ്പ് മേഖലയിലെ വെഞ്ചുവർ ക്യാപിറ്റലിസ്റ്റുകളും എയ്ഞ്ചൽ നെറ്റ്‌വർക്കുകളും ഗൾഫ് മേഖലയിലെ പ്രധാനപ്പെട്ട വ്യവസായികളും ഇൻവെസ്റ്റർ പാനലിന്റെ ഭാഗമാവാൻ സമ്മതം അറിയിച്ചതായും അദ്ദേഹം പറഞ്ഞു. കൂടാതെ വൺട്രാപ്രണെർ കമ്മ്യൂണിറ്റി തിരഞ്ഞെടുക്കുന്ന 20 സ്റ്റാർട്ടപ്പുകൾക്ക് വേണ്ടി ജൈറ്റെക്സിൽ പ്രതേകം പവലിയനും തയ്യാറാക്കും.


Read Also: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, വയനാട്ടിൽ മലവെള്ളപാച്ചിലിന് സാധ്യത!


ഗൾഫ് മേഖലയിൽ സ്റ്റാർട്ടപ്പ് തുടങ്ങാനും വ്യാപിപ്പിക്കാനും സഹായിക്കുന്ന കൂട്ടായ്മയിൽ പതിനഞ്ചിലധികം രാജ്യങ്ങളിൽ നിന്നും  1500 ഓളം  അംഗങ്ങളാണ് ഉള്ളത്. സ്റ്റാർട്ടപ് സ്ഥാപകരെ ബന്ധപ്പെടുന്നതിനും സ്റ്റാർട്ടപ്പ് ആശയങ്ങൾ അവർക്ക് മുന്നിൽ അവതരിപ്പിക്കുന്നതിനും ഫണ്ടിംഗ് നേടുന്നതിനും ഈ കൂട്ടായ്മ സഹായിക്കും. മാസം തോറും സ്റ്റാർട്ടപ്പ് സ്ഥാപകരുടെ മീറ്റപ്പും  മെന്റർഷിപ്പ് സെഷനുകളും സംഘടിപ്പിക്കുന്നുണ്ട്.


നിരവധി അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ദുബായ് കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന ജങ്ക്ബോട്ട് (Junkbot) റോബോട്ടിക്‌സ് സ്റ്റാർട്ടപ്പിന്റെ സ്ഥാപകൻ ഇഹ്തിഷാം പുത്തൂർ, സിലിക്കൺവാലി 500 ഗ്ലോബൽ ആക്സിലറേറ്റർ പരിപാടിയിൽ തിരഞ്ഞെടുക്കപ്പെട്ട പാന്റ്‌ഷോപ് (Pantshop.me) സ്റ്റാർട്ടപ്പിന്റ  സ്ഥാപകൻ ജിമ്മി ജെയിംസ്, സ്റ്റാർട്ടപ്പ് ഇന്ത്യ മെന്ററും നിരവധി സ്റ്റാർട്ടപ്പുകളുടെ അഡ്വൈസറുമായ സയ്യിദ് സവാദ് എന്നീ  മലയാളി യുവസംരംഭകരാണ് വൺട്രാപ്രണർ എന്ന കൂട്ടായ്മക്ക് നേതൃത്വം നൽകുന്നത്. 


നിലവിൽ ദുബായ് സർക്കാരിന്റെ കീഴിലുള്ള  ഡിറ്റെക്, ഷാർജ സർക്കാരിന്റെ  കീഴിലുള്ള ഷെറ, അബുദാബിയിലെ ഖലീഫ യൂണിവേഴ്സിറ്റി എന്നിവർ വൺട്രാപ്രണെറുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.