ദുബായ്: ദുബായിൽ മലയാളി വനിതാ ഡോക്ടർക്ക് യുഎഇയുടെ ഗോൾഡൻ വിസ.  ഡോ ജസ്നാസ് ആയുർവേദ ക്ലിനിക്കിലെ (Jasnas Ayurdevic Clinic) മെഡിക്കൽ ഡയറക്ടർ ഡോ ജസ്ന ജമാലിനാണ് (Dr. Jasna Jamal) ജിഡിആർഎഫ്എ അധികൃതർ ഗോൾഡൻ വിസ നൽകി ആദരിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

പത്തുവർഷത്തെ ഗോൾഡൻ വിസയാണ് ലഭിച്ചത്.  തന്റെ ഈ നേട്ടം വിദേശത്ത് ആയുർവേദ ചികിത്സാരീതിക്ക് ലഭിച്ച അംഗീകാരമാണെന്നാണ് ഡോ ജെസ്ന പറഞ്ഞത്.   ജെസ്നയുടെ ഭർത്താവ് ഷാജു ഖാദർ ദുബായിലെ ആർക്കിടെക്ട് ആണ്.  


Also Read: Air India: പ്രവാസികള്‍ക്ക് തിരിച്ചടി, ഇന്ത്യ - UAE സര്‍വീസ് ജൂലൈ 6 വരെ ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ


12 വർഷത്തിലേറെയായി ദുബായിൽ ആയുർവേദ ചികിത്സാരംഗത്ത് സജീവമായ ജസ്ന ആയൂർവേദ പഠനം പൂർത്തിയാക്കിയത് തൃപ്പൂണിത്തുറ ഗവ. ആയുർവേദ മെഡിക്കൽ കോളേജിൽ (Thripunnithura Govt. Ayurveda Medical College) നിന്നാണ്.  തൃശൂർ സ്വദേശിനിയാണ് ജസ്ന.  


യുഎഇ വിവിധ മേഖലകളിലെ വിദഗ്ധർക്കും നിക്ഷേപകർക്കും  അതുപോലെ ഉന്നതവിജയം നേടുന്ന വിദ്യാർത്ഥികൾക്കുമാണ് പത്തുവർഷത്തെ ഗോൾഡൻ വിസ നൽകുന്നത്.     


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.