കുവൈത്ത്: കുവൈത്തില്‍ അല്‍സാല്‍മിയ പ്രദേശത്ത് പള്ളിയില്‍ നിന്ന് പുതിയ ഷൂസ് മോഷ്ടിച്ച പ്രവാസി പിടിയിൽ.  സംഭവത്തിൽ ഈജിപ്ഷ്യന്‍ യുവാവിനെയാണ് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്തുമെന്നാണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഹജ്ജ് ഒരുക്കങ്ങൾ പൂർത്തിയായി; ഇതുവരെ മക്കയിലെത്തിയത് 12 ലക്ഷം തീർത്ഥാടകർ


തന്‍റെ പഴയ ഷൂസ് ഊരിവെച്ച് പാദരക്ഷകള്‍ സൂക്ഷിക്കുന്ന സ്റ്റാന്‍ഡില്‍ നിന്നും പുതിയ ഷൂസെടുത്ത് ധരിച്ച ശേഷം യുവാവ് പള്ളിയില്‍ നിന്ന് പുറത്തിറങ്ങുന്നതിന്‍റെ ദൃശ്യങ്ങൾ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടർന്നാണ് വിശദമായ അന്വേഷണം നടത്തിയതും പ്രതിയെ സുരക്ഷാ വകുപ്പുകള്‍ തിരിച്ചറിഞ്ഞതും. 


Also Read: ബുധൻ്റെ രാശിയിൽ ത്രിഗ്രഹിയോഗം; ഈ രാശിക്കാർക്കിനി ഉയർച്ചകൾ മാത്രം!


ഇയാൾ ഒന്നിലേറെ മോഷണം, വിശ്വാസ വഞ്ചനാ എന്നീ കേസുകളിൽ പ്രതിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതി ഷൂസ് മോഷ്ടിക്കുന്നതിന്‍റെ ദൃശ്യങ്ങളും അറസ്റ്റിലായ പ്രതിയുടെ ദൃശ്യങ്ങളും ഉള്‍പ്പെടെയുള്ള വീഡിയോ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.